ഓസ്‌ട്രേലിയില്‍ കൊറോണ കവര്‍ന്നത് 26 ജീവനുകള്‍; രോഗികളുടെ എണ്ണം 5350 ആയി ഉയര്‍ന്നു; 24 മണിക്കൂറിനുള്ളില്‍ പുതിയ 217 കേസുകള്‍; 2,298 രോഗികളുള്ള എന്‍എസ്ഡബ്ല്യൂ മുന്നില്‍; 2,75,000 പേരെ ടെസ്‌ററ് ചെയ്തു; രണ്ട് ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് കൊറോണ

ഓസ്‌ട്രേലിയില്‍ കൊറോണ കവര്‍ന്നത് 26 ജീവനുകള്‍;  രോഗികളുടെ  എണ്ണം 5350 ആയി ഉയര്‍ന്നു; 24 മണിക്കൂറിനുള്ളില്‍ പുതിയ 217 കേസുകള്‍; 2,298 രോഗികളുള്ള എന്‍എസ്ഡബ്ല്യൂ മുന്നില്‍; 2,75,000 പേരെ ടെസ്‌ററ് ചെയ്തു; രണ്ട് ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് കൊറോണ

ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിച്ചുളള മരണങ്ങള്‍ 26 ആയി വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു. രോഗികളുടെ മൊത്തം എണ്ണമാകട്ടെ 5350 ആയാണ് കുതിച്ച് കയറിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 217 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.2389 രോഗികളുള്ള എന്‍എസ്ഡബ്ല്യൂവാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള ഓസ്ട്രേലിയന്‍ സ്റ്റേറ്റ്.രാജ്യമാകമാനം മൊത്തം ഇതുവരെ 2,75,000 കോവിഡ്-19 ടെസ്റ്റുകള്‍ നടത്തിയെന്നാണ് ഔദ്യോഗിക വെളിപ്പെടുത്തല്‍.


1085 കേസുകള്‍ സ്ഥിരീകരിച്ച വിക്ടോറിയ രണ്ടാംസ്ഥാനത്തും 873 കേസുകള്‍ സ്ഥിരീകരിച്ച ക്യൂന്‍സ്ലാന്‍ഡ് മൂന്നാം സ്ഥാനത്തുമാണ്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 422 കേസുകളും ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ 91 കേസുകളും നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 21കേസുകളും ടാസ്മാനിയയില്‍ 73 കേസുകളും സ്ഥിരീകരിച്ചിരിക്കുന്നു.രാജ്യത്ത് മിക്കവര്‍ക്കും രോഗബാധയുണ്ടായിരിക്കുന്നത് വിദേശത്ത് നിന്നാണ്. അടുത്തിടെ യൂറോപ്പ് അല്ലെങ്കില്‍ അമേരിക്കകളിലേക്ക് യാത്ര ചെയ്തവര്‍ക്കും അല്ലെങ്കില്‍ ബോര്‍ഡ് ക്രൂയിസ് ഷിപ്പുകളില്‍ നിന്നും ചിലര്‍ക്ക് കോവിഡ്-19 ബാധയുണ്ടായിട്ടുണ്ട്.

അതിനിടെ കോവിഡ്-19 രോഗികളെ ചികിത്സിക്കുന്ന ഓസ്‌ട്രേലിയന്‍ ഹോസ്പിറ്റലുകളിലെ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ കടുത്ത രോഗബാധയുടെ ഭീഷണിയിലാണെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരിക്കുന്നു. ടാസ്മാനിയയിലെ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ഹോസ്പിറ്റലിലെ രണ്ട് ജീവനക്കാര്‍ക്ക് വൈറസ് ബാധയുണ്ടായെന്ന് സ്ഥിരീകരിക്കപ്പെട്ടു. ടാസ്മാനിയയിലെ ആദ്യ കൊറോണ മരണം സംഭവിച്ച ഹോസ്പിറ്റലാണിത്. ഇവിടെ തിങ്കളാഴ്ച ഒരു 80 കാരിയായിരുന്നു കോവിഡ് 19 ബാധിച്ച് മരിച്ചത്. ടാസ്മാനിയയില്‍ സ്ഥിരീകരിച്ചിരിക്കുന്ന ആറ് പുതിയ കേസുകളില്‍ ഈ രണ്ട് ഹോസ്പിറ്റല്‍ വര്‍ക്കര്‍മാരും ഉള്‍പ്പെടുന്നു.




Other News in this category



4malayalees Recommends