ഓസ്ട്രേലിയില്‍ കൊറോണമരണങ്ങള്‍ 23; വൈറസ് ബാധിതരുടെ എണ്ണം 5133; 24 മണിക്കൂറിനുള്ളില്‍ പുതിയ 273 കേസുകള്‍; 2,298 രോഗികളുള്ള എന്‍എസ്ഡബ്ല്യൂ മുന്നില്‍; രാജ്യത്ത് സാമൂഹിക വ്യാപനമുണ്ടായിട്ടില്ല; സൗത്ത് ഓസ്‌ട്രേലിയയില്‍ കേസുകള്‍ കുറഞ്ഞത് പ്രതീക്ഷയേകുന്നു

ഓസ്ട്രേലിയില്‍ കൊറോണമരണങ്ങള്‍ 23; വൈറസ് ബാധിതരുടെ എണ്ണം 5133; 24 മണിക്കൂറിനുള്ളില്‍ പുതിയ 273 കേസുകള്‍;  2,298 രോഗികളുള്ള എന്‍എസ്ഡബ്ല്യൂ മുന്നില്‍; രാജ്യത്ത് സാമൂഹിക വ്യാപനമുണ്ടായിട്ടില്ല; സൗത്ത് ഓസ്‌ട്രേലിയയില്‍ കേസുകള്‍ കുറഞ്ഞത് പ്രതീക്ഷയേകുന്നു
ഓസ്ട്രേലിയയില്‍ കൊറോണ അതിന്റെ കുതിപ്പ് തുടരുന്നുവെന്ന് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഇത് പ്രകാരം രാജ്യത്തെ മൊത്തം കൊറോണ മരണങ്ങള്‍ 23 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനൊപ്പം രോഗികളുടെ മൊത്തം എണ്ണമാകട്ടെ 5133 ആയും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 273 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 2298 രോഗികളുള്ള എന്‍എസ്ഡബ്ല്യൂവാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റ്.

രാജ്യമാകമാനം മൊത്തം ഇതുവരെ 2,68,000 കോവിഡ്-19 ടെസ്റ്റുകള്‍ നടത്തിയെന്നാണ് ഔദ്യോഗിക വെളിപ്പെടുത്തല്‍. 1036 കേസുകള്‍ സ്ഥിരീകരിച്ച വിക്ടോറിയ രണ്ടാംസ്ഥാനത്തും 835 കേസുകള്‍ സ്ഥിരീകരിച്ച ക്യൂന്‍സ്ലാന്‍ഡ് മൂന്നാം സ്ഥാനത്തുമാണ്. വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ 400 കേസുകളും ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ 88 കേസുകളും നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 20കേസുകളും ടാസ്മാനിയയില്‍ 71 കേസുകളും സ്ഥിരീകരിച്ചിരിക്കുന്നു.

എന്നാല്‍ രാജ്യത്ത് കൊറോണ സാമൂഹിക വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന ആശ്വാസകരമായ റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.സൗത്ത് ഓസ്ട്രേലിയയില്‍ വ്യാഴാഴ്ച വെറും 18 കേസുകള്‍ മാത്രമാണ് പുതുതായി സ്ഥിരീകരിച്ചിരിക്കുന്നതെന്നത് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. നിലവില്‍ സൗത്ത് ഓസ്ട്രേലിയയില്‍ 385 കേസുകളാണ് മൊത്തം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ വെറും 19 കേസുകള്‍ മാത്രമാണ് ഹോസ്പിറ്റലുകളില്‍ ചികിത്സ വേണ്ടി വന്നിരിക്കുന്നത്.

ഇതില്‍ ഏഴ് പേര്‍ ഇന്റന്‍സീവ് കെയറിലുമാണ്.സ്റ്റേറ്റില്‍ ശേഷിക്കുന്ന കേസുകള്‍ വീടുകളില്‍ വച്ചാണ് മാനേജ് ചെയ്യുന്നത്. ഇവിടെ രോഗം ബാധിച്ച 44 പേര്‍ സുഖം പ്രാപിച്ചിട്ടുമുണ്ട്. ഈ സ്റ്റേറ്റിലെ കണക്കുകള്‍ രോഗത്തെ നിയന്ത്രിക്കാമെന്ന ശുഭാപ്തി വിശ്വാസമേകുന്നുവെന്നാണ് ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ നിക്കോളം സ്പുരിയര്‍ പറയുന്നത്. എന്നാല്‍ കരുതല്‍ തുടര്‍ന്നാല്‍ മാത്രമേ ഇനിയും രോഗത്തെ തീര്‍ത്തും ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends