Canada

കാനഡയില്‍ ജോലി നഷ്ടപ്പെട്ട പിഎന്‍പി അപേക്ഷകര്‍ക്ക് രണ്ടാമതൊരു അവസരം;2020 മാര്‍ച്ച് 18 വരെ സമര്‍പ്പിച്ച അപേക്ഷകളുടെ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കുന്നു; അതിനിടെ ഒരു ജോലി കണ്ടെത്തിയാല്‍ മതി; ഇതിനായി നവംബര്‍ 17 വരെ പുതിയ അപേക്ഷ നല്‍കാം
കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടപ്പെട്ട പിഎന്‍പി അപേക്ഷകര്‍ക്ക് കാനഡ രണ്ടാമതൊരു അവസരം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്പ്രകാരം ചില പ്രത്യേക പിഎന്‍പി നോമിനീ പ്രോഗ്രാമില്‍ പെട്ട അപേക്ഷകര്‍ക്കാണ് 2021 വരെ പുതിയ ജോലി നേടിയെടുക്കാനും അതുവരെ തങ്ങളുടെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം നോമിനേഷന്‍ നഷ്ടപ്പെടുത്താതിരിക്കാനും അവസരമേകാനും കനേഡിയന്‍ പ്രൊവിന്‍സുകളും ടെറിട്ടെറികളും തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം ഈ വര്‍ഷം മാര്‍ച്ച് 18ന് മുമ്പ് പേപ്പര്‍ അധിഷ്ഠിത പിഎന്‍പി അപേക്ഷകള്‍ സമര്‍പ്പിച്ചവരും കോവിഡ് കാരണം ജോബ് ഓഫര്‍ നഷ്ടപ്പെട്ടവരുമായവര്‍ക്ക് ഇവ ഹോള്‍ഡ് ചെയ്യണമെന്ന അപേക്ഷ സെപ്റ്റംബര്‍ 17നും നവംബര്‍ 17നും  ഇടയില്‍ സമര്‍പ്പിക്കാവുന്നതാണ്. തുടര്‍ന്ന് അധികൃതര്‍ ഈ അപേക്ഷകളുടെ കാലാവധി 2021 മാര്‍ച്ച് 17 വരെ ദീര്‍ഘിപ്പിക്കുന്നതായിരിക്കും.

More »

കാനഡയിലേക്ക് ജൂലൈയില്‍ എത്തിയത് 13,645 കുടിയേറ്റക്കാര്‍; 2019 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 63 ശതമാനത്തിന്റെ ഇടിവ്; 2020 ജൂണിലേക്കാള്‍ 19,200 പേരുടെ കുറവ്;കുടിയേറ്റം മേയില്‍ 11,000 പേരും ഏപ്രിലില്‍ 4000 പേരും മാത്രം
 കാനഡ ജൂലൈയില്‍ 13,645 കുടിയേറ്റക്കാരെ ഇവിടേക്ക് കടന്ന് വരാന്‍ അനുവദിച്ചുവെന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു. കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കാന്‍ തുടങ്ങിയതിന് ശേഷമാണീ പുരോഗതിയുണ്ടായിരിക്കുന്നതെന്നത് കുടിയേറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് പ്രതീക്ഷയേകുന്ന കാര്യമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇവിടേക്ക് സ്വാഗതം ചെയ്ത കുടിയേറ്റക്കാരുടെ എണ്ണവുമായി

More »

കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പിന്തുണക്കുന്നതിനായി പുതിയ മാനദണ്ഡങ്ങളുമായി ഐആര്‍സിസി;സാധുതയുള്ള സ്റ്റഡി പെര്‍മിറ്റുള്ളവര്‍ക്കും മാര്‍ച്ച് 18നോ അതിന് മുമ്പോ സ്റ്റഡി പെര്‍മിറ്റിന് അംഗീകാരം ലഭിച്ചവര്‍ക്കും കാനഡയിലേക്ക് വരാം
കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പിന്തുണക്കുന്നതിനായി പുതിയ മാനദണ്ഡങ്ങളുമായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) രംഗത്തെത്തി. ഇതിനായുള്ള താല്‍ക്കാലിക മാനദണ്ഡങ്ങളാണ് ഐആര്‍സിസി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയും പോസ്റ്റ് ഗ്രാജ്വേറ്റ് വര്‍ക്ക്  പെര്‍മിറ്റുകള്‍, സ്റ്റഡി പെര്‍മിറ്റുകള്‍

More »

കാനഡയില്‍ മാര്‍ച്ചിന് ശേഷം ഇതാദ്യമായി തീരെ കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്താത്ത ദിവസമായി സെപ്റ്റംബര്‍ 11; മാര്‍ച്ച് 15ന് ശേഷം കോവിഡ് ഒരൊറ്റ ജീവനും കവരാത്ത ദിനം; മൊത്തം മരണം 9163ഉം മൊത്തം രോഗികളുടെ എണ്ണം 1,35,626; രോഗപ്പകര്‍ച്ചയില്‍ നേരിയ വര്‍ധനവ്
കാനഡയില്‍ മാര്‍ച്ചിന് ശേഷം ഇതാദ്യമായി തീരെ കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്താത്ത ഒരു ദിവസം രാജ്യത്ത് വന്നെത്തിയെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. മാര്‍ച്ച് 15ന് ശേഷം കോവിഡ് ഒരൊറ്റ ജീവന്‍ പോലും കവരാത്ത ദിവസം സംജാതമായിരിക്കുന്നത് സെപ്റ്റംബര്‍ 11നാണ്. പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി വെള്ളിയാഴ്ച പുറത്ത് വിട്ട കണക്കിലാണ് ഇക്കാര്യം പ്രത്യേകം എടുത്ത്

More »

ക്യൂബെക്കില്‍ മാസ്‌ക് നിയമം കര്‍ക്കശമാക്കുന്നു; മാസ്‌ക് ധരിച്ചില്ലെങ്കില്‍ കടുത്ത പിഴ; ബാറുകളില്‍ കരോക്കെക്കും വിലക്ക്; കോവിഡ് 19 അലേര്‍ട്ട് സിസ്റ്റം അനുസരിച്ച് യെല്ലോ മേഖലയായി നിര്‍ണയിച്ചിടങ്ങളില്‍ കൂടുതല്‍ കര്‍ക്കശമായ രീതിയില്‍ നിയമങ്ങള്‍
ക്യൂബെക്കില്‍ മാസ്‌ക് നിയമം കര്‍ക്കശമാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം പബ്ലിക്ക് ഹെല്‍ത്ത് നിയമങ്ങള്‍ പ്രകാരം മാസ്‌ക് ധരിച്ചില്ലെങ്കില്‍ കര്‍ക്കശമായ രീതിയില്‍ പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്. ക്യൂബെക്ക് പ്രീമിയറായ ഫ്രാന്‍കോയിസ് ലെഗൗല്‍ട്ടാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ പ്രൊവിന്‍സില്‍ ബാറുകളില്‍ കരോക്കെ നിരോധിക്കുകയും

More »

കാനഡയിലെ എല്ലാ പ്രൊവിന്‍സുകളിലേക്കും കുടിയേറ്റം അനായാസം; അതതിടതങ്ങളിലേക്കുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മാത്രം; വ്യക്തിപരമായ സാഹചര്യങ്ങളും കഴിവുകളും പ്രവര്‍ത്തി പരിചയവും സ്വാധീനിക്കുന്നുവെന്ന് വിദഗ്ധര്‍
കാനഡയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട് നിരവധി കുടിയേറ്റക്കാര്‍ക്കും അതിന് ശ്രമിക്കുന്നവര്‍ക്കും ഒട്ടേറെ തെറ്റിദ്ധാരണകളുണ്ട്. അതായത് രാജ്യത്തെ ചില പ്രൊവിന്‍സുകളിലേക്ക് കൂടുതല്‍ വേഗത്തില്‍ കുടിയേറാന്‍ സാധിക്കുമ്പോള്‍ മറ്റ് ചില പ്രൊവിന്‍സുകളിലേക്ക് കുടിയേറ്റം പ്രയാസമാണെന്നുമാണീ തെറ്റിദ്ധാരണ. പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമില്‍ പങ്കാളികളായിരിക്കുന്ന

More »

കാനഡയിലെ അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്ന് ബാങ്ക് ഓഫ് കാനഡ; കോവിഡ് പ്രത്യാഘാതത്തില്‍ നിന്നുള്ള സമ്പദ് വ്യവസ്ഥയുടെ കരകയറല്‍ പ്രക്രിയ തുടരുന്നതിന് ഇത് അനിവാര്യമെന്ന് ബാങ്ക് ; സമ്പദ് വ്യവസ്ഥയില്‍ ശുഭസൂചനകള്‍
കാനഡയിലെ സമ്പദ് വ്യവസ്ഥ കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതത്തില്‍ നിന്നും ഇനിയും കരകയറിയിട്ടില്ലാത്തതിനാല്‍  അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്ന ഉറപ്പുമായി ദി ബാങ്ക് ഓഫ് കാനഡ രംഗത്തെത്തി. സമ്പദ് വ്യവസ്ഥയുടെ തിരിച്ച് വരവിന് പോളിസി മേയ്ക്കര്‍മാരുടെ നിര്‍ണായകമായ സഹായം അത്യാവശ്യമായതിനാനാലാണ് അടിസ്ഥാന പലിശനിരക്ക് ഇത്തരത്തില്‍ താഴ്ന്ന നിരക്കില്‍ ദീര്‍ഘ

More »

ഒന്റാറിയോവില്‍ നാലാഴ്ചത്തേക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ യാതൊരു ഇളവുകളും അനുവദിക്കില്ല; കൊറോണപ്പെരുപ്പത്താലുള്ള മുന്‍കരുതല്‍; ഞായറാഴ്ച രേഖപ്പെടുത്തിയത് ജൂലൈ 24ന് ശേഷമുള്ള ഏറ്റവുമധികം പ്രതിദിന കേസുകളായ 190; നിയന്ത്രണം സ്‌കൂളുകളെ ബാധിക്കില്ല
കോവിഡ് നിയന്ത്രണങ്ങളില്‍ ഇനി നാലാഴ്ചത്തേക്ക് യാതൊരു ഇളവുകളും അനുവദിക്കേണ്ടതില്ലെന്ന കടുത്ത തീരുമാനമെടുത്ത് ഒന്റാറിയോ രംഗത്തെത്തി.  ഇവിടെ കോവിഡ് കേസുകള്‍ പെരുകി വരുന്ന സാഹചര്യത്തിലാണ് പ്രൊവിന്‍സ് ഈ കര്‍ക്കശമായ തീരുമാനമെടുത്തിരിക്കുന്നത്.  ചൊവ്വാഴ്ച പ്രൊവിന്‍സില്‍ 185 പുതിയ കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  തിങ്കളാഴ്ച 190 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

More »

കാനഡയില്‍ പുതിയ 247 കോവിഡ് 19 കേസുകളും ഒരു മരണവും; രാജ്യത്തെ മൊത്തം കൊറോണ മരണം 9146 ;ഏറ്റവും ആഘാതമുണ്ടാക്കിയത് 5770 മരണങ്ങളുമായ ക്യൂബെക്കില്‍; ഒന്റാറിയോവില്‍ 2813 കോവിഡ് മരണം; കാനഡയില്‍ ഇതുവരെ തിരിച്ചറിഞ്ഞത് 1,32,053 കേസുകള്‍
കാനഡയില്‍ പുതിയ 247 കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചുവെന്ന ആശങ്കാജനകമായ കണക്കുകള്‍ പുറത്ത് വന്നു. രാജ്യം തിങ്കളാഴ്ച ലേബര്‍ ഡേ ആഘോഷിച്ചതിനിടെയാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 1,32,053 ആയാണ് വര്‍ധിച്ചിരിക്കുന്നത്. കൂടാതെ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 9146 ആയാണ്

More »

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്

ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം; ഒരു ഇന്ത്യക്കാരന്‍ കൂടി കാനഡയില്‍ അറസ്റ്റില്‍

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഒരു ഇന്ത്യക്കാരനെ കൂടി അറസ്റ്റ് ചെയ്ത കാനഡ പൊലീസ്. കാനഡയില്‍ താമസിക്കുന്ന 22 കാരനായ ഇന്ത്യന്‍ പൗരന്‍ അമര്‍ദീപ് സിംഗിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നിജ്ജര്‍ വധവുമായി

നിജ്ജര്‍ വധത്തില്‍ ഇന്ത്യക്കാരുടെ അറസ്റ്റ് ; ഇന്ത്യ കാനഡ ബന്ധത്തെ വഷളാക്കി പ്രസ്താവനകള്‍

ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്ത നടപടിയില്‍ കാനഡയ്ക്ക് മറുപടിയുമായി ഇന്ത്യ. സംഭവത്തില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും കാനഡ വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും രാഷ്ട്രീയ ഇടം നല്‍കുന്നുവെന്നും ഇന്ത്യ

ഒഴിവുകള്‍ കൂടുതലും ഹെല്‍ത്ത് കെയര്‍, സ്‌കില്‍ഡ് ട്രേഡ് മേഖലകളില്‍; കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റ് ബിസിനസ്സ് പ്രോഗ്രാമുകളിലും; ഡിമാന്‍ഡുള്ള ജോലികള്‍ക്കായി വിദ്യാര്‍ത്ഥികള്‍ എത്തുന്നില്ല

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ തങ്ങളുടെ രാജ്യത്തേക്ക് കാനഡ എത്തിക്കുന്നതിന് പിന്നില്‍ വിദേശികളോടുള്ള സ്‌നേഹമല്ല, മറിച്ച് അവരുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് അനിവാര്യമായതിനാലാണ്. എന്നാല്‍ ഹെല്‍ത്ത് കെയര്‍, സ്‌കില്‍ഡ് ട്രേഡുകളില്‍ ജോലിക്കാര്‍ക്ക് വന്‍ ഡിമാന്‍ഡ്

കാനഡയില്‍ മലയാളി യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ഭര്‍ത്താവിനെ കാണാനില്ല

കാനഡയില്‍ മലയാളി യുവതിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ചാലക്കുടി സ്വദേശി ഡോണയാണു(30) മരിച്ചത്. വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി കുത്തിത്തുറന്നു പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയില്‍