പ്രേം പരമേശ്വരന്‍ പ്രസിഡന്റിന്റെ ഏഷ്യന്‍ ആഡൈ്വസറി കമ്മീഷന്‍ അംഗം

പ്രേം പരമേശ്വരന്‍ പ്രസിഡന്റിന്റെ ഏഷ്യന്‍ ആഡൈ്വസറി കമ്മീഷന്‍ അംഗം
വാഷിംഗ്ടണ്‍, ഡി.സി: പ്രേം പരമേശ്വരനെ പ്രസിഡന്റിന്റെ ആഡൈ്വസറി കമ്മീഷന്‍ ഓണ്‍ ഏഷ്യന്‍ അമേരിക്കന്‍സ് ആന്‍ഡ് പസിഫിക് ഐലന്‍ഡേഴ്‌സ് അംഗമായി പ്രസിഡന്റ് ട്രമ്പ് നോമിനേറ്റ് ചെയ്തു. കമ്മീഷനിലെ ഏക ഇന്ത്യന്‍ അംഗമാണ്.


ബഹുരാഷ്ട്ര മീഡിയഫിലിം കമ്പനിയായ ഇറൊസിന്റെ ഗ്രൂപ്പ് ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറായ പര്‍മേശ്വരന്‍, ആദ്യകാല റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളായ വെണ്‍ പരമേശ്വരന്റെയും ഡോ. പ്രിസില്ല പരമേശ്വരന്റെയും ഏക പുത്രനാണ്.


വാള്‍ സ്ട്രീറ്റില്‍ ഇന്‍ വെസ്റ്റ്‌മെന്റ് ബാങ്കറായി 23 വര്‍ഷത്തെ പരിചയമുള്ള പ്രേം പരമേശ്വരന്‍ 2015ല്‍ ആണുഇറോസില്‍ ചെര്‍ന്നത്. കമ്പനിയുടെ സാമ്പത്തിക കാര്യങ്ങള്‍ക്ക് ഇന്‍ വെസ്റ്റ്‌മെന്റ് ബാങ്കറെന്ന നിലയില്‍ ഉപദേഷ്ടാവായിരുന്നപരമേശ്വരന്റെ മികവില്‍ ആക്രുഷ്ടരായി കമ്പനി മേധാവികല്‍ അദ്ധേഹത്തെ ഇറോസിലേക്കുക്ഷണിക്കുകയായിരുന്നു.


ജെഫ്രീസ്സ് എല്‍.എല്‍.സിയില്‍ മീഡിയ, ടെലികമ്യൂണിക്കേഷന്‍സ് ഇന്‍ വെസ്റ്റ്‌മെന്റ് ബാങ്കിംഗിന്റെ ഗ്ലോബല്‍ ഹെഡായി ചേരുന്നതിനു മുന്‍പ് ഡോഷ് ബാങ്കിന്റെ മീഡിയ ആന്‍ഡ് ടെലികോം വിഭാഗത്തിന്റെ അമേരിക്ക ഹെഡ് ആയിരുന്നു.


അതിനു മുന്‍പ് ഗോള്‍ഡ്മാന്‍ സാക്‌സിലും സലൊമോന്‍ ബ്രദേഴ്‌സിലും പ്രവര്‍ത്തിച്ചു. ബാങ്കറെന്ന നിലയില്‍ 300 ഇടപാടുകള്‍ വിജയകരമാക്കിയ അപൂര്‍വം ചിലരിലൊരാളാണ്.


കൊളംബിയ യൂണിവേസ്‌ഴ്‌സിറ്റിയില്‍ നിന്നു ബി.എ.യും, എം.ബി.എ യും നേടിയിട്ടൂള്ള പ്രേം, ന്യു യോര്‍ക്ക് വെസ്റ്റ്‌ചെസ്റ്ററിലെ സ്‌കാര്‍സ്‌ഡെയിലില്‍ നിന്നാണു സ്‌കൂള്‍ വിദ്യാഭ്യാസം പുര്‍ത്തിയാക്കിയയത്. സ്‌കാര്‍സ്‌ഡെയ്‌ലിലെ ആദ്യ മലയാളി കുടുംബങ്ങളില്‍ ഒന്നായിരുന്നു വെണ്‍ പരമേശ്വരന്റെയും പ്രിസില്ലയുടെയും.


അമ്പതുകളില്‍ അമേരിക്കയിലെത്തിയ വെണ്‍ പരമേശ്വരന്‍, വി.കെ.ക്രുഷ്ണമേനോന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


വെസ്റ്റ്‌ചെസ്റ്ററില്‍ ഡോ. പ്രിസ്ലില്ല പരമേശ്വരന്‍ 32 വര്‍ഷം മുന്‍പ് സ്ഥാപിച്ച ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റിയും ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റിയും സജീവമായി ഇപ്പോഴും പ്രവര്‍ത്തനം തുടരുന്നു

Other News in this category



4malayalees Recommends