ചിക്കാഗോ കലാക്ഷേത്ര കലോത്സവം മാര്‍ച്ച് 16ന്

ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ചിക്കാഗോ കലാക്ഷേത്ര അഭിമാനപുരസരം സംഘടിപ്പിക്കുന്ന കലോത്സവത്തിന് 2019 മാര്‍ച്ച് 16നു ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകുന്നേരം 6 മണി വരെ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നതാണ്.


ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും മാറ്റുരയ്ക്കാനുള്ള ഒരു നല്ല മത്സരവേദിയാണ് കലാക്ഷേത്ര ഒരുക്കുന്നത്.


വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതോടൊപ്പം കലാപ്രതിഭ, കലാതിലകം പുരസ്‌കാരം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതാണ്.


മത്സര വിജയികള്‍ക്ക് കലാക്ഷേത്രയുടെ വിഷു, ഓണം എന്നീ ആഘോഷങ്ങളില്‍ സ്റ്റേജ് പ്രോഗ്രാം അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.


കലാമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് ഒമ്പതിനകം ചിക്കാഗോ കലാക്ഷേത്ര വെബ്‌സൈറ്റ് വഴി (www.chicagokalakshtera.com) രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്: 630 917 3477, 248 703 4491, 331 452 2316 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. ഇമെയില്‍: kalolsavam@chicagokalakshtera.com

Other News in this category4malayalees Recommends