അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി ; അഞ്ജാതര്‍ കുഞ്ഞിനെ തട്ടിയെടുത്തത് കുടുലില്‍ നിന്ന് !

അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി ; അഞ്ജാതര്‍ കുഞ്ഞിനെ തട്ടിയെടുത്തത് കുടുലില്‍ നിന്ന് !
മധ്യ മുംബൈയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്നു. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മാഹിമിലെ എല്‍ജെ റോഡിന് സമീപത്തെ കുടിലില്‍നിന്നാണ് പെണ്‍കുട്ടിയെ അഞ്ജാതര്‍ തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. രാവിലെ പത്തോടെ എല്‍ജെ റോഡിന് സമീപത്ത് പെണ്‍കുട്ടിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Other News in this category4malayalees Recommends