ഒന്റാറിയോ 2018ല്‍ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള 6850 അപേക്ഷകരെ നോമിനേറ്റ് ചെയ്തു; പകുതിയോളം പേരും എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ നിന്നുള്ളവര്‍; പങ്കാളികളും ആശ്രിതരുമായി 13,571 പുതിയ കുടിയേറ്റക്കാര്‍ പ്രവിശ്യയിലേക്കെത്തി

ഒന്റാറിയോ 2018ല്‍ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള 6850 അപേക്ഷകരെ നോമിനേറ്റ് ചെയ്തു; പകുതിയോളം പേരും എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ നിന്നുള്ളവര്‍; പങ്കാളികളും ആശ്രിതരുമായി 13,571 പുതിയ കുടിയേറ്റക്കാര്‍ പ്രവിശ്യയിലേക്കെത്തി
കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള 6850 അപേക്ഷകരെ ഒന്റാറിയോ 2018ല്‍ നോമിനേറ്റ് ചെയ്തുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇവരില്‍ ഏതാണ്ട് പകുതിയോളം പേരും കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ നിന്നുള്ളവരും കാല്‍ഭാഗത്തോളം പേര്‍ ഹൈടെക് വര്‍ക്കര്‍മാരുമാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമില്‍ ( ഒഐഎന്‍പി) നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം എടുത്ത് കാട്ടുന്നത്.

കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനായി ഒരു നിശ്ചിത എണ്ണം ഉദ്യോഗാര്‍ത്ഥികളെ നോമിനേറ്റ് ചെയ്യുന്നതിനായി ഒന്റാറിയോയെ അനുവദിക്കുന്ന പ്രോഗ്രാമാണ് ഒഐഎന്‍പി.ഫെഡറല്‍ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിലെ ഏറ്റവും വലിയ ഘടകമാണ് ഒഐഎന്‍പി. പ്രവിശ്യകളുടെയും ടെറിട്ടെറികളുടെയും പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്നതും കുടിയേറ്റത്തിന്റെ സാമ്പത്തിക നേട്ടങ്ങള്‍ കാനഡയിലുടനീളം വ്യാപിപ്പിക്കുന്നതുമായ പ്രോഗ്രാമാണ് ഫെഡറല്‍ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം.

ഫെബ്രുവരി 22ന് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് 6850 നോമിനേഷനുകള്‍ കനേഡിയന്‍ പിആറിനായി ഒന്റാറിയോ നല്‍കിയിരിക്കുന്നുവെന്ന് വെളിപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം തങ്ങളുടെ പങ്കാളികളും ആശ്രിതരുമായി 13,571 പുതിയ കുടിയേറ്റക്കാര്‍ ഒന്റാറിയോവിലേക്ക് എത്തിയെന്ന് കണക്കാക്കാം. ഒന്ററാറിയോ 2018ല്‍ ഇഷ്യൂ ചെയ്തിരിക്കുന്ന 50 ശതമാനത്തിനടുത്ത് നോമിനേഷനുകളും കാനഡ ഗവണ്‍മെന്റിന്റെ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തില്‍ നിന്നുള്ളവര്‍ക്കാണ് നല്‍കിയിരിക്കുന്നത്. എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റവുമായി ബന്ധപ്പെടുത്തിയ മൂന്ന് ഇമിഗ്രേഷന്‍ സ്ട്രീമുകളാണ് ഒഐഎന്‍പിക്കുള്ളത്. ഹ്യൂമന്‍ കാപിറ്റല്‍ പ്രയോറിറ്റീസ്, ഫ്രഞ്ച് സ്പീക്കിംഗ് സ്‌കില്‍ഡ് വര്‍ക്കര്‍, സ്‌കില്‍ഡ് ട്രേഡ്‌സ് എന്നിവയാണവ.

Other News in this category



4malayalees Recommends