ഒരു നായകന് ചേര്‍ന്ന പണിയല്ലത് ; ധോണിയെ വിമര്‍ശിച്ച് ക്രിക്കറ്റ് ലോകം

ഒരു നായകന് ചേര്‍ന്ന പണിയല്ലത് ; ധോണിയെ വിമര്‍ശിച്ച് ക്രിക്കറ്റ് ലോകം
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിക്കെതിരെ ക്രിക്കറ്റ് ലോകത്ത് നിന്ന് രൂക്ഷവിമര്‍ശനം ഉയരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഒട്ടും കൂളല്ലാത്ത ഒരു ധോണിയെയാണ് എല്ലാവരും കണ്ടത്. അമ്പയര്‍ നോബോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഗ്രൗണ്ടില്‍ എത്തിയ ധോണി ക്ഷുഭിതനായാണ് ഇടപെട്ടത്. ഇതുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ വിമര്‍ശനം ഉയരുന്നത്.

'ഒരു ക്യാപ്റ്റനും മാതൃകയാവേണ്ടത് ഇങ്ങനെയല്ല. അമ്പയറുടെ തീരുമാനത്തെ അംഗീകരിക്കുകയെന്നത് മിനിമം മര്യാദയാണ്,' മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോഗന്‍ തുറന്നടിച്ചു.

'പണവും സമ്മര്‍ദ്ദവും ഒക്കെ ഉള്ള ലീഗാണ് ഐപിഎല്‍. പക്ഷേ ക്രിക്കറ്റിന്റെ മാന്യതക്ക് യോജിക്കാതെ ക്യാപ്റ്റന്‍മാര്‍ പെരുമാറുന്നത് ശരിയല്ല,' മുന്‍ ഓസീസ് താരം മാര്‍ക്ക് വോ പറഞ്ഞു.

ആകാശ് ചോപ്ര, ഹേമങ് ബഥാനി തുടങ്ങിയ മുന്‍ ഇന്ത്യന്‍ താരങ്ങളും ധോണിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ധോണിക്ക് ഗ്രൌണ്ടില്‍ ഇറങ്ങിച്ചെന്ന് അമ്പയറെ ചോദ്യം ചെയ്യാനുള്ള ഒരു അധികാരവും ഇല്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു.

Other News in this category



4malayalees Recommends