ചിക്കാഗോ സെന്റ് മേരിസ് ദൈവാലയത്തിലെ വിശുദ്ധവാര തിരുക്കര്‍മ്മ സമയവിവരം

ചിക്കാഗോ സെന്റ് മേരിസ് ദൈവാലയത്തിലെ വിശുദ്ധവാര തിരുക്കര്‍മ്മ സമയവിവരം
ചിക്കാഗോ: വിശുദ്ധ വാരത്തിലേയ്ക്ക് പ്രവേശിക്കുന്ന ചിക്കാഗോ സെ.മേരിസില്‍ ഏപ്രില്‍ 18 വ്യാഴാഴ്ച പെസഹാതിരുന്നാളിന്റെ കാലുകഴുകല്‍ ശുശ്രൂഷയും തുടര്‍ന്നുള്ള വിശുദ്ധ ബലിയര്‍പ്പണവും വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കും.


ഏപ്രില്‍ 19 ദുഃഖവെള്ളിയാഴ്ച

വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന മിശിഹായുടെ പീഡാനുഭവ ചരിത്ര അവതരണത്തെ തുടര്‍ന്നുള്ള കുരിശിന്റെ വഴി തിരുക്കര്‍മ്മങ്ങള്‍ക്ക് മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിക്കും. സമാപനത്തില്‍ മെന്‍സ് ആന്‍ഡ് വിമണ്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നേര്‍ച്ച കഞ്ഞി വിതരണവും ക്രമീകരിക്കും.


ഏപ്രില്‍ 20 ദുഃഖ ശനിയാഴ്ച വിശുദ്ധ കുര്‍ബാനയോടൊത്ത് മാമോദീസായുടെ വ്രത നവീകരണം, പുത്തന്‍ തീ, പുത്തന്‍ വെള്ളം വെഞ്ചിരിപ്പ് കര്‍മ്മങ്ങള്‍ രാവിലെ 10 മണിക്ക് നടത്തും. വൈകിട്ട് 7 മണിക്ക് ജാഗരണ പ്രാര്‍ത്ഥനയോടുകൂടി ഉയര്‍പ്പ് തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. ഏപ്രില്‍ 21 ഉയര്‍പ്പ് ഞായറാഴ്ച രാവിലെ 10 മണിക്കായിരിക്കും വിശുദ്ധ കുര്‍ബാന. അന്ന് വൈകിട്ട് വി. കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല. വിശുദ്ധവാരാചരണത്തെ വരവേല്‍ക്കുവാന്‍ ആത്മീയമായി ഒരുങ്ങുന്ന വിശ്വാസികള്‍ക്ക് ഇനി മുതല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ഒരു മണിക്കൂര്‍ മുമ്പും, ഏപ്രില്‍ 17 ദുഃഖ ബുധനാഴ്ച 4 മണിമുതലും കുമ്പസാരിക്കുവാനുഉള്ള അവസരം ക്രമീകരിച്ചിട്ടുണ്ട്.


വിശുദ്ധവാര ദിവസങ്ങളില്‍ നടത്തപ്പെടുന്ന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ഇടവക വികാരി ഫാദര്‍ തോമസ് മുളവനാല്‍, അസി. വികാരി ഫാദര്‍ ബിന്‍സ് ചേത്തലയില്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ) അറിയിച്ചതാണിത്.


Other News in this category4malayalees Recommends