കാനഡയില്‍ ഡിജിറ്റല്‍ എക്കണോമി നിര്‍ണായക മേഖല;മൈനിംഗ്, ഫോറസ്ട്രി, ഓയില്‍, ഗ്യാസ്, എന്നീ മേഖലകളേക്കാള്‍ പ്രാധാന്യമുള്ളത്; ഈ മേഖലയിലെ തൊഴിലില്‍ 2010ന് ശേഷം 37 ശതമാനം വളര്‍ച്ച; 2017ല്‍ മൊത്തം സമ്പദ് വ്യവസ്ഥയുടെ 5.5 ശതമാനവും ഡിജിറ്റല്‍ എക്കണോമി

കാനഡയില്‍ ഡിജിറ്റല്‍ എക്കണോമി നിര്‍ണായക മേഖല;മൈനിംഗ്, ഫോറസ്ട്രി, ഓയില്‍, ഗ്യാസ്, എന്നീ മേഖലകളേക്കാള്‍ പ്രാധാന്യമുള്ളത്;  ഈ മേഖലയിലെ തൊഴിലില്‍ 2010ന് ശേഷം 37 ശതമാനം വളര്‍ച്ച; 2017ല്‍ മൊത്തം സമ്പദ് വ്യവസ്ഥയുടെ 5.5 ശതമാനവും ഡിജിറ്റല്‍ എക്കണോമി
കാനഡയില്‍ ഡിജിറ്റല്‍ എക്കണോമി ഇവിടുത്തെ മൈനിംഗ്, ഫോറസ്ട്രി, ഓയില്‍, ഗ്യാസ്, എന്നീ മേഖലകളേക്കാള്‍ വളരെ വലുതാണെന്ന വെളിപ്പെടുത്തലുമായി സ്റ്റാറ്റ്‌സ്‌കാന്‍ രംഗത്തെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കാനഡയിലെ ഡിജിറ്റല്‍ എക്കണോമിയില്‍ 886,114 പേരാണ് ജോലി ചെയ്യുന്നത്. ഇത്തരത്തില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 2010ന് ശേഷം 37 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്.

ഇത് പ്രകാരം ഡിജിറ്റല്‍ എക്കണോമി സമ്പദ് വ്യവസ്ഥയുടെ മറ്റ് ഭാഗങ്ങളേക്കാള്‍ വളരെ വേഗത്തിലാണ് വളര്‍ന്ന് കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ചയാണ് സ്റ്റാറ്റിറ്റിക്‌സ് കാനഡയുടെ ഇത് സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ ടെക്‌നോളജി കേന്ദ്രീകൃത ഭാഗം രാജ്യത്തെ മൊത്തം സാമ്പത്തിക ചിത്രത്തേക്കാള്‍ പ്രാധാന്യം വര്‍ധിച്ച് വരുന്ന ഒന്നായിത്തീര്‍ന്നിരിക്കുന്നുവെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഇ കോമേഴ്‌സ് മുതല്‍ ടെലികമ്മ്യൂണിക്കേഷന്‍സ്, സോഫ്റ്റ് വെയര്‍, ഇന്റര്‍നെറ്റിലൂടെ പ്രദാനം ചെയ്യപ്പെടുന്ന ബിസിനസ് സര്‍വീസുകള്‍ തുടങ്ങിയവ വരെയുളള വിവിധ മേഖലകള്‍ ഡിജിറ്റല്‍ എക്കണോമിയില്‍ ഉള്‍പ്പെടുന്നുണ്ടെന്നതിനാല്‍ ഇതിന് സമ്പദ് വ്യവസ്ഥെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുണ്ടെന്നും പുതിയ കണക്കുകള്‍ എടുത്ത് കാട്ടുന്നു. 2017ല്‍ രാജ്യത്തെ ഡിജിറ്റല്‍ എക്കണോമി 109.7 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ളതായിരുന്നുവെന്നും സ്റ്റാറ്റിറ്റിക്‌സ് കാനഡ വെളിപ്പെടുത്തുന്നു. അതേ വര്‍ഷം മൊത്തം സമ്പദ് വ്യവസ്ഥയുടെ 5.5 ശതമാനവും ഡിജിറ്റല്‍ എക്കണോമിയുടെ സംഭാവനയുമായിരുന്നു.

Other News in this category



4malayalees Recommends