ഫാ. ജേക്കബ് ചാക്കച്ചേരില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്റ് അറ്റ്‌ലാന്റയില്‍ ജൂലൈ 13ന്

ഫാ. ജേക്കബ് ചാക്കച്ചേരില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്റ് അറ്റ്‌ലാന്റയില്‍ ജൂലൈ 13ന്
അറ്റ്‌ലാന്റ: അറ്റ്‌ലാന്റയിലെ ഹോളിഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളിയുടെ ദശാബ്ദി ആഘോഷത്തിന്റെ ഭാഗമായി എക്യുമെനിക്കല്‍ തലത്തില്‍ നടത്തപ്പെടുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സറായി ഫിലിപ്പ് ചാക്കച്ചേരില്‍ മുന്നോട്ടുവന്നു. ടൂര്‍ണമെന്റ് ട്രോഫി കോട്ടയം ക്‌നാനായ രൂപതയുടെ വിശുദ്ധന്‍ എന്നു വിളിക്കപ്പെടാന്‍ യോഗ്യതയുള്ള ബഹു. ജേക്കബ് ചാക്കച്ചേരില്‍ അച്ചന്റെ ഓര്‍മ്മയ്ക്കായി അര്‍പ്പിക്കപ്പെട്ടിരിക്കുന്നു.


ചാക്കച്ചേരില്‍ അച്ചന്റെ നേര്‍മ്മയായ മനസാക്ഷിയും, കളങ്കരഹിതമായ ജീവിതവും അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ സര്‍വഥാ യോഗ്യനാണ്. 1989 ഡിസംബര്‍ 13നു നിത്യതയിലേക്ക് വിളിക്കപ്പെട്ട അദ്ദേഹത്തെ ഒരു പുണ്യ മനുഷ്യനായി ജനങ്ങള്‍ കണ്ടിരുന്നു. ക്‌നാനായ സമുദായത്തിനായി ജീവിതം മാറ്റിവെച്ച ആ ഓര്‍മ്മയില്‍ ട്രോഫിയും സമ്മാന തുകയും നല്‍കുന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് ചാക്കച്ചേരില്‍ ഫിലിപ്പ് പറഞ്ഞു.


അമേരിക്കയിലെ രണ്ടാമത്തെ ക്‌നാനായ പള്ളിയായ തിരുകുടുംബ ദേവാലയം അറ്റ്‌ലാന്റയിലുള്ള ക്‌നാനായ സമുദായത്തിനു നല്‍കിയിട്ടുള്ള നന്മകള്‍ വളരെയേറെയെന്ന് എല്ലാവരും സമ്മതിക്കുന്നു. പള്ളി കൈക്കാരന്മാരായ മാത്യു വേലിയേത്ത്, മാത്യു കുപ്ലിക്കാട്ട്, ജിം ചെമ്മലക്കുഴി എന്നിവര്‍ അമേരിക്കയിലുള്ള എല്ലാവരേയും ജൂലൈ 19,20,21 തീയതികളില്‍ നടക്കുന്ന സമാപന സമ്മേളനത്തിലേക്ക് ഇടവക ജനങ്ങളുടെ പേരിലും പാരീഷ് കൗണ്‍സിലിന്റെ പേരിലും ആഘോഷ കമ്മിറ്റിയുടെ പേരിലും ക്ഷണിച്ചു.

കല്ലടന്തിയില്‍ തോമസ് (പി.ആര്‍.ഒ) അറിയിച്ചതാണിത്.
Other News in this category4malayalees Recommends