നാണം കെട്ടവന്‍, ടിക്ക് ടോക്കില്‍ സ്ത്രീകളെ മാത്രം പിന്തുടരുന്നു ; ഷമിയ്‌ക്കെതിരെ ഭാര്യ

നാണം കെട്ടവന്‍, ടിക്ക് ടോക്കില്‍ സ്ത്രീകളെ മാത്രം പിന്തുടരുന്നു ; ഷമിയ്‌ക്കെതിരെ ഭാര്യ
ലോകകപ്പ് ക്രിക്കറ്റില്‍ തിളങ്ങുന്ന താരമാണ് മുഹമ്മദ് ഷമി. എന്നാല്‍ ഷമിയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി ഭാര്യ ഹസിന്‍ ജഗാന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഷമി ടിക് ടോക്ക് അക്കൗണ്ടില്‍ പിന്തുടരുന്നത് പെണ്‍കുട്ടികളെ മാത്രമാണെന്നും ഷമി നാണം കെട്ടവനാണെന്നുമാണ് ഹസിന്റെ വിമര്‍ശനം. തന്റെ ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം.

ഈ അടുത്താണ് ഷമി ടിക്ക് ടോക്ക് അക്കൗണ്ട് തുറന്നത്. ഇപ്പോള്‍ 97 പേരെ ഷമി ഫോളോ ചെയ്യുന്നു. ഇതില്‍ 90 പേര്‍ പെണ്‍കുട്ടികളാണ്. അദ്ദേഹത്തിന് ഒരു മകളുണ്ട്. എന്നിട്ടും ഒരു നാണവുമില്ല , പോസ്റ്റില്‍ പറയുന്നു.

Other News in this category



4malayalees Recommends