ഓസ്ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ എഡ്യുക്കേഷന്‍ ഏജന്റുമാരുടെ തട്ടിപ്പിന്നിരകളാകുന്നു; ഏജന്റുമാരുടെ മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങുന്നവരേറെ; വ്യാജ ഏജന്റുമാര്‍ക്ക് മൂക്ക് കയറിടുന്നതിനുള്ള വിപ്ലകരമായ നീക്കവുമായി അധികൃതര്‍

ഓസ്ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ എഡ്യുക്കേഷന്‍ ഏജന്റുമാരുടെ തട്ടിപ്പിന്നിരകളാകുന്നു; ഏജന്റുമാരുടെ മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങുന്നവരേറെ; വ്യാജ ഏജന്റുമാര്‍ക്ക് മൂക്ക് കയറിടുന്നതിനുള്ള വിപ്ലകരമായ നീക്കവുമായി അധികൃതര്‍

ലോകത്തില്‍ വിദ്യാഭ്യാസത്തിനുള്ള ഏറ്റവും മികച്ച ഡെസ്റ്റിനേഷനുകളിലൊന്നായ ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ ആഗ്രഹിച്ചെത്തുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വര്‍ഷം തോറും പെരുന്നുണ്ട്. ഇതിനനുസരിച്ച് ഇവരെ ചൂഷണം ചെയ്യുന്നതിന് എഡ്യുക്കേഷന്‍ ഏജന്റുമാരും വര്‍ധിച്ച് വരുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഇതിനാല്‍ ഏറെ വിദേശ വിദ്യാര്‍ത്ഥികള്‍ നിലവില്‍ എഡ്യുക്കേഷന്‍ ഏജന്റുമാരുടെ തട്ടിപ്പിന്നിരകളാകുന്നുവെന്ന മുന്നറിയിപ്പ് ശക്തമാണ്. ഇത്തരം ഏജന്റുമാരുടെ മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങുന്നവരേറെയാണ്.തല്‍ഫലമായി വിദേശവിദ്യാര്‍ത്ഥികള്‍ക്ക് വന്‍ തോതില്‍ പണം നഷ്ടപ്പെടുന്നുമുണ്ട. ഈ ഒരു സാഹചര്യത്തില്‍ വ്യാജ ഏജന്റുമാര്‍ക്ക് മൂക്ക് കയറിടുന്നതിനുള്ള വിപ്ലകരമായ നീക്കവുമായി അധികൃതര്‍ മുന്നോട്ട് വന്നിട്ടുണ്ട്.


ഇത്തരത്തില്‍ അവസ്ഥ മോശമായി വരുന്നതിനാല്‍ മൈഗ്രേഷന്‍, എഡ്യുക്കേഷന്‍ ഏജന്റുമാരെ നിയന്ത്രിക്കുന്നതിനായി ഓസ്ട്രേലിയ പത്ത് മാര്‍നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ എഡ്യുക്കേഷന്‍ ഏജന്റുമാരുടെ നീതിരഹിതമായ പ്രവര്‍ത്തനങ്ങളെ പറ്റി ഇത് സംബന്ധിച്ച അന്വേഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ നിര്‍ണായകമായ ചുവട് വയ്പ് നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇതിനായി ജോയിന്റ് സ്റ്റാന്‍ഡിംഗ് കമമിറ്റി ഓണ്‍ മൈഗ്രേഷന്‍ ഓസ്ട്രേലിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ എഡ്യുക്കേഷന്‍ , മൈഗ്രേഷന്‍ ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിന് നിലവിലുള്ള നിയമങ്ങളും മാനദണ്ഡങ്ങളും എത്രത്തോളം കാര്യക്ഷമമാണെന്ന് ഈ കമ്മിറ്റി അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഈ കമ്മിറ്റി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 138 പേജ് വരുന്ന റെക്കമന്റേഷന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒരു എഡ്യുക്കേഷന്‍ ഏജന്റ് രജിസ്ട്രര്‍ ഓസ്ട്രേലിയയില്‍ പ്രാവര്‍ത്തികമാക്കാന്‍ ഈ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.ഇത്തരം ഏജന്റുമാരുടെ യോഗ്യതകള്‍ കര്‍ക്കശമായി പരിശോധിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താനും ഈ കമമിറ്റി ശുപാര്‍ശ ചെയ്യുന്നു.

നോണ്‍ കോംപ്ലിയന്റായി പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ക്കായി ഒരു സാംക്ഷന്‍ സിസ്റ്റം സജ്ജമാക്കാനും കമ്മിറ്റി നിര്‍ദേശിക്കുന്നു. നിലവിലെ ഓസ്ട്രേലിയന്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ നിരവധി പഴുതുകളുണ്ടെന്നും അത് എഡ്യുക്കേഷന്‍ ഏജന്റുമാര്‍ ദുരുപയോഗിച്ച് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിനെ ചൂഷണം ചെയ്യുന്നുവെന്നും ഈ നിര്‍ദേശങ്ങളുടെ ആദ്യ പേജ് വ്യക്തമാക്കുന്നു.ഈ പഴുതുകളെ സംഘടിതമായ കുറ്റകൃത്യങ്ങളും നിയമവിരുദ്ധരായ ലേബര് ഹയര്‍ കമ്പനികളും ചൂഷണം ചെയ്യുന്നുവെന്നും ഈ പേജ് എടുത്ത് കാട്ടുന്നു.ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വന്‍ തുകകള്‍ തട്ടി എഡ്യുക്കേഷന്‍ ഏജന്റുമാര്‍ വന്‍ തോതില്‍ ചൂഷണങ്ങള്‍ ചെയ്യുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.ചില പ്രത്യേക കോഴ്സുകള്‍ ചെയ്താല്‍ ഓസ്ട്രേലിയന്‍ പിആര്‍ ലഭിക്കുമെന്ന് പറഞ്ഞ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന എഡ്യുക്കേഷന്‍ ഏജന്റുമാരും പെരുകുന്നുവെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

Other News in this category



4malayalees Recommends