ശോശാമ്മ ജോസഫ് പാലമലയില്‍ നിര്യാതയായി

ശോശാമ്മ ജോസഫ് പാലമലയില്‍ നിര്യാതയായി
ഊന്നുകല്‍ പാലമലയില്‍ പരേതനായ പി.പി. ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (93) ജൂലൈ ഏഴാം തീയതി ഉച്ചയ്ക്ക് 12.45ന് തേങ്കാട്ടില്‍ വച്ചു നിര്യാതയായി. സംസ്‌കാരം ജൂലൈ പതിനൊന്നാം തീയതി വ്യാഴാഴ്ച 12.30നു ബേത്‌ലഹേം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ചു നടത്തപ്പെടുന്നതാണ്.


ഫൊക്കാന മുന്‍ ട്രഷററും, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍, ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ എന്നീ സംഘടനകളുടെ മുന്‍ പ്രസിഡന്റുമായിരുന്ന വര്‍ഗീസ് പാലമലയിലിന്റെ മാതാവായിരുന്നു പരേതയായ ശോശാമ്മ. മറ്റു മക്കള്‍: അമ്മിണി മത്തായി നടുക്കുടി, മേരി അവറാച്ചന്‍ ഉതുമല (ഓസ്‌ട്രേലിയ), ചിന്നമ്മ ബേബി പുന്നക്കല്‍, വര്‍ക്കി ജോസഫ് പാലമലയില്‍, മോളി മാത്യൂസ്, പോള്‍ ജോസഫ് പാലമലയില്‍, സഖറിയാസ് ജോസഫ് പാലമലയില്‍ (യു.കെ), സിനി ജോണ്‍ (കാനഡ).


മരുമക്കള്‍: മത്തായി നടുക്കുടി, അവറാച്ചന്‍ ഉതുമല, സൂസി പാലമലയില്‍ (യു.എസ്.എ), ബേബി പുന്നക്കല്‍, ലീന വര്‍ക്കി. മാത്യൂസ് നിരപ്പുകണ്ടത്തില്‍ (അബുദാബി), സോഫി പോള്‍ (സൗദി അറേബ്യ), ജോണ്‍ ചെറിയാന്‍ (കാനഡ).


സതീശന്‍ നായര്‍ അറിയിച്ചതാണിത്.


Other News in this category4malayalees Recommends