നിയമം ലംഘിച്ച് ഇന്ത്യന്‍ താരം ലോകകപ്പില്‍ ഉടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചു ; ടീം മാനേജറില്‍ നിന്ന് ഭരണ നിര്‍വഹണ സമിതി റിപ്പോര്‍ട്ട് തേടി

നിയമം ലംഘിച്ച് ഇന്ത്യന്‍ താരം ലോകകപ്പില്‍ ഉടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചു ; ടീം മാനേജറില്‍ നിന്ന് ഭരണ നിര്‍വഹണ സമിതി റിപ്പോര്‍ട്ട് തേടി
കുടുംബാംഗങ്ങളെ കൂടെ താമസിപ്പിക്കാനുള്ള ബിസിസിഐയുടെ നിബന്ധന ലംഘിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുതിര്‍ന്ന താരം ലോകകപ്പില്‍ ഭാര്യയെ കൂടെ താമസിപ്പിച്ചതായി റിപ്പോര്‍ട്ട്. പ്രധാന പരമ്പരകള്‍ക്കിടെ 15 ദിവസം ഭാര്യയെ കൂടെ താമസിപ്പിക്കാനാണ് ക്രിക്കറ്റ് ഭരണസമിതി അനുമതി നല്‍കിയിരുന്നത്. ഈ നിയമം ലംഘിച്ച് ലോകകപ്പില്‍ മുഴുവനും ഭാര്യയെ കൂടെ താമസിപ്പിച്ച താരത്തിനെതിരെ ബിസിസിഐ അന്വേഷണം വന്നേക്കും.

ഭാര്യയെ കൂടെകൂട്ടാന്‍ ബിസിസിഐ നിര്‍വഹണ സമിതിയോട് അനുമതി തേടിയിരുന്നു. എന്നാല്‍ മേയ് മൂന്നിലെ മീറ്റിങ്ങില്‍ സിഒഎ അനുമതി നിഷേധിച്ചു.

ഭാര്യയെ 15 ദിവസത്തിന് ശേഷം കൂടെ താമസിപ്പിക്കണമെങ്കില്‍ ക്യാപ്റ്റന്റെയും കോച്ചിന്റെയും അനുമതി തേടണം. എന്നാല്‍ ഈ അനുമതിയും കിട്ടിയിട്ടില്ല.

ഈ താരത്തിന്റെ ഭാര്യ ടൂര്‍ണമെന്റിന്റെ 7 ആഴ്ചയും ഭര്‍ത്താവിനൊപ്പമുണ്ടായി. ഭരണ നിര്‍വഹണ സമിതി ടീം മാനേജരില്‍ നിന്ന് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയെന്നാണ് റിപ്പോര്‍ട്ട്.

Other News in this category4malayalees Recommends