ടേസ്റ്റ് ഓഫ് കേരള കേരളീയ രുചിക്കൂട്ടുകളുടെ സംഗമം ഓഗസ്റ്റ് 18ന് ഷിക്കാഗോയില്‍

ടേസ്റ്റ് ഓഫ് കേരള  കേരളീയ രുചിക്കൂട്ടുകളുടെ സംഗമം ഓഗസ്റ്റ് 18ന് ഷിക്കാഗോയില്‍

ഷിക്കാഗോ: കേരളത്തിന്റെ പാരമ്പര്യ രുചികളുമായി ആദ്യത്തെ 'ടേസ്റ്റ് ഓഫ് കേരള' ഓഗസ്റ്റ് 18ന് ഷിക്കാഗോയില്‍ നടക്കുന്നു. പ്രവാസികള്‍ക്കു ഗൃഹാതുരത്വമുണര്‍ത്തുന്നവയാണ് അമേരിക്കയില്‍ സുലഭമായി ലഭിക്കാത്ത പല കേരളീയ വിഭവങ്ങളും. അത്തരം വിവിധയിനങ്ങളുമായി ടേസ്റ്റ് ഓഫ് കേരള സംഘടിപ്പിക്കുന്നത് എന്‍.എസ്.എസ് ഓഫ് ഷിക്കാഗോ ആണ്. ഷിക്കാഗോയിലും പരിസരങ്ങളിലുമുള്ള ആറോളം റസ്റ്റോറന്റുകളും നിരവധി പാചകവിദഗ്ധരായ വീട്ടമ്മമാരും ഈ രുചിമേളത്തില്‍ വിഭവങ്ങള്‍ തയാറാക്കും.എല്‍ക് ഗ്രൂവ് വില്ലേജിലെ ബുസി വുഡ്‌സ് പാര്‍ക്കില്‍ വച്ചു ഓഗസ്റ്റ് 18ന് ആണ് ടേസ്റ്റ് ഓഫ് കേരള. ഇവിടെയെത്തുന്നവര്‍ക്ക് ബോട്ടിംഗ്, കയാക്കിംഗ് മുതലായവയും ആസ്വദിക്കാം. കുട്ടികള്‍ക്കായി ഫേസ് പെയിന്റിംഗ്, ബലൂണ്‍ ട്വിസ്റ്റിംഗ് മുതലായ പരിപാടികളും ഉണ്ടാകും.


തനി നാടന്‍ വിഭവങ്ങളുടെ ഒരു നീണ്ട നിരതന്നെ ഒരുക്കുന്നുണ്ട് സംഘാടകര്‍. ഈ സംരംഭത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.nssofchicago.org സുജിത് കെന്നോത്ത് (513 846 6901), സതീഷ് കുമാര്‍ (773 769 7289).

Other News in this category4malayalees Recommends