കാനഡയിലെ ലണ്ടന്‍ ഒന്റാരിയോയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; കീര്‍ത്തന സുശീലിനെ മരണം തട്ടിയെടുത്തത് പരീക്ഷ കഴിഞ്ഞ് തിരികെ പോകുന്ന വഴി; മരണം ഉള്‍ക്കൊള്ളാനാകാതെ മേഖലയിലെ മലയാളി സമൂഹം

കാനഡയിലെ ലണ്ടന്‍ ഒന്റാരിയോയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; കീര്‍ത്തന സുശീലിനെ മരണം തട്ടിയെടുത്തത് പരീക്ഷ കഴിഞ്ഞ് തിരികെ പോകുന്ന വഴി; മരണം ഉള്‍ക്കൊള്ളാനാകാതെ മേഖലയിലെ മലയാളി സമൂഹം

കാനഡയിലെ ലണ്ടന്‍ ഒന്റാരിയോയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. കോട്ടയം മൂലവട്ടം സ്വദേശിനിയായ കീര്‍ത്തന സുശീല്‍ ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. ഫാന്‍ഷ്വ കോളേജില്‍ ബിസിനസ് അനാലിസിസ് വിദ്യാര്‍ത്ഥി ആയിരുന്ന കീര്‍ത്തന എക്‌സാം കഴിഞ്ഞു തിരികെ പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്. അതേസമയം,കീര്‍ത്തന സുശീലിന്റെ വിയോഗം ഇപ്പോഴും കാനഡയിലെ മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. എന്നും കളിചിരികളോടെ നടന്ന് എല്ലാവരോടും സ്‌നേഹത്തോടെ മാത്രം ഇടപെട്ടിരുന്ന കീര്‍ത്തനയെ മരണം തട്ടിയെടുത്തത് വിശ്വസിക്കാന്‍ പോലും സാധിക്കാതെയിരിക്കുകയാണവര്‍.


മൂലവട്ടം സ്വദേശികളായ സുശീല്‍ റാം റോയ് - ബിന്ദു പൊന്നപ്പന്‍ ദമ്പതികളുടെ മൂത്തമകള്‍ ആണ് കീര്‍ത്തന . പ്രാര്‍ത്ഥന , അര്‍ത്ഥന എന്നിവരാണ് സഹോദരങ്ങള്‍ .ലണ്ടന്‍ ഒന്റാറിയോ മലയാളി അസോസിയേഷന്‍ നേര്‍തൃത്വത്തില്‍ മൃതശരീരം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ചെയ്യ്തു വരുകയാണ്. കീര്‍ത്തനയുടെ കുടുംബത്തിനായി ഫണ്ട് റൈസിംഗ് ക്യാംപെയ്‌നും ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കുടുംബത്തെ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് താഴെ കാണുന്ന ലിങ്ക് പ്രയോജനപ്പെടുത്തുക.Other News in this category4malayalees Recommends