ബ്രദര്‍ ഡാമിയന്‍ ഹൂസ്റ്റണിലും ന്യൂയോര്‍ക്കിലും ശുശ്രൂഷിക്കുന്നു

ബ്രദര്‍ ഡാമിയന്‍ ഹൂസ്റ്റണിലും ന്യൂയോര്‍ക്കിലും ശുശ്രൂഷിക്കുന്നു
'ബ്ലെസിംഗ് ടുഡേ' ടിവി പ്രോഗ്രാമിലൂടെയും, 'ബ്ലെസിംഗ് ഫെസ്റ്റിവലി'ലൂടെയും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതരായ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും ഓഗസ്റ്റ് 23 മുതല്‍ 25 വരെ ഹൂസ്റ്റണ്‍ പട്ടണത്തിലെ പ്രമുഖ മള്‍ട്ടി നാഷണല്‍ ചര്‍ച്ച് ആയ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചിന്റെ ഇരുപത്തിരണ്ടാമത് ആനിവേഴ്‌സറി സെലിബ്രേഷനോടനുബന്ധിച്ച് നടക്കുന്ന സ്‌പെഷല്‍ റിവൈവല്‍ മീറ്റിംഗില്‍ ദൈവ വചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതുമാണ്.


കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ച് ആയ കൊച്ചി ബ്ലെസിംഗ് സെന്ററിന്റെ സ്ഥാപക സീനിയര്‍ പാസ്റ്റര്‍ ആണ് ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഇരുവരും ദൈവ വചനം ശുശ്രൂഷിച്ചിട്ടുണ്ട്.


ഓഗസ്റ്റ് 23,24 തീയതികളില്‍ വൈകിട്ട് 7 മണിക്കും, 25നു ഞായറാഴ്ച രാവിലെ 10.30നും International Bible Church, 12955 Stafford Road, Stafford, Texas 77477ലാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.


ഓഗസ്റ്റ് 31ന് ശനിയാഴ്ച വൈകിട്ട് ന്യൂയോര്‍ക്കില്‍ നടക്കുന്ന ന്യൂയോര്‍ക്ക് ബ്ലെസിംഗ് ഫെസ്റ്റിവലിലും ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്.


ലോസ്ആഞ്ചലസ് റോക്ക് ഓഫ് ദി നേഷന്‍സ് ചര്‍ച്ചില്‍ നടന്ന ബ്രദര്‍ ഡാമിയന്റെ മീറ്റിംഗ് അനേകര്‍ക്ക് അനുഗ്രഹപ്രദമായിരുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്: www.blessingtoday.tv പാസ്റ്റര്‍ ടി.സി തോമസ് 832 236 7945 (ഹൂസ്റ്റണ്‍), ബ്രദര്‍ സജി 917 855 2024 (ന്യൂയോര്‍ക്ക്).

Other News in this category4malayalees Recommends