ക്യൂന്‍സ്ലാന്‍ഡിലും എന്‍എസ്ഡബ്ല്യൂവിലും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പാല്‍വില കുതിച്ചുയരുന്നു; ക്ഷീരകര്‍ഷകര്‍ക്ക് വര്‍ധനവിന്റെ ചില്ലിക്കാശ് വിഹിതമില്ലാത്തതില്‍ കടുത്ത പ്രതിഷേധം; പിടിച്ച് നില്‍ക്കാന്‍ പാടുപെടുന്ന ക്ഷീരകര്‍ഷകര്‍ക്ക് വന്‍ നഷ്ടം

ക്യൂന്‍സ്ലാന്‍ഡിലും എന്‍എസ്ഡബ്ല്യൂവിലും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പാല്‍വില കുതിച്ചുയരുന്നു; ക്ഷീരകര്‍ഷകര്‍ക്ക് വര്‍ധനവിന്റെ ചില്ലിക്കാശ് വിഹിതമില്ലാത്തതില്‍ കടുത്ത പ്രതിഷേധം; പിടിച്ച് നില്‍ക്കാന്‍ പാടുപെടുന്ന ക്ഷീരകര്‍ഷകര്‍ക്ക്  വന്‍ നഷ്ടം
ക്യൂന്‍സ്ലാന്‍ഡിലും എന്‍എസ്ഡബ്ല്യൂവിലും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പാല്‍വില കുതിച്ചുയരുന്നുണ്ടെങ്കിലും പ്രതിസന്ധികള്‍ നേരിടുന്ന ക്ഷീരകര്‍ഷകരിലേക്ക് ഇതിന്റെ ഗുണഫലം എത്തുന്നില്ലെന്ന ആരോപണം ശക്തമായി.കഴിഞ്ഞ മാസം കോളെസ്, വൂള്‍വര്‍ത്ത്‌സ്, ആല്‍ഡി എന്നിവയ തങ്ങളുടെ ഹോം ബ്രാന്‍ഡ് മില്‍ക്ക് പ്രൊഡക്ടുകള്‍ക്ക് ലിറ്ററിന് വില 1.10 ഡോളറില്‍ നിന്നും 1.20 ഡോളറായി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം പാല്‍വില വര്‍ധിപ്പിച്ചപ്പോള്‍ ലഭിച്ചത് പോലെ ഏറ്റവും പുതിയ പത്ത് സെന്റ്‌സ് വര്‍ധനവിന്റെ ഗുണഫലം ക്ഷീരകര്‍ഷകരിലേക്ക് എത്തിയില്ലെന്നാണ് ആരോപണം.

സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഈ നെറികെട്ട പ്രവൃത്തി മൂലം ക്ഷീരകര്‍ഷകര്‍ക്ക് ദിനംപ്രതി നഷ്ടം സംഭവിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.ഇത്തരത്തില്‍ നഷ്ടം സംഭവിക്കുന്ന ആയിരക്കണക്കിന് ക്ഷീരകര്‍ഷകരുടെ പ്രതിനിധിയാണ് സതേണ്‍ ക്യൂന്‍സ്ലാന്‍ഡിലെ ടൂവൂംബയിലെ ഡേവിഡ് ജാന്‍കെ. പ്രതിദിനം 320 പശുക്കളെ കറക്കാനുള്ള കര്‍ഷകനാണ് ഇദ്ദേഹം. കഴിഞ്ഞ മാസം വര്‍ധിപ്പിച്ച പാല്‍വിലയിലെ 10 സെന്റ്‌സിന്റെ വിഹിതം തങ്ങളിലേക്കെത്താത്തത് നിരാശാജനകമാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

സൂപ്പര്‍മാര്‍ക്കറ്റുകള്‍ പാല്‍ വിറ്റ് മില്യണ്‍ കണക്കിന് ഡോളറുകള്‍ സമ്പാദിക്കുമ്പോള്‍ തന്നെപ്പോലുള്ള ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.ഇതിനാല്‍ അധികകാലം ഈ തൊഴില്‍ തുടരാനാവില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നു. പാല്‍വില വര്‍ധനവിന്റെ ഗുണഫലം കര്‍ഷരിലേക്ക് പകരാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ സന്നദ്ധരാവണമെന്നാണ് ഫെഡറല്‍ അഗ്രികള്‍ച്ചര്‍ മിനിസ്റ്ററായ ബ്രിഡ്‌ഗെറ്റ് മാക് കെന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ഷകര്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുന്ന ഈ ഘട്ടത്തില്‍ അവര്‍ക്ക് അര്‍ഹമായ വിഹിതം നല്‍കിയേ പറ്റൂവെന്നും മിനിസ്റ്റര്‍ ആവശ്യപ്പെടുന്നു.

Other News in this category



4malayalees Recommends