നോവ സ്‌കോട്ടിയയുടെ പുതിയ ഡ്രോയിലൂടെ 204 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേന്‍; ഏറ്റവും പുതിയ ഡ്രോ നടന്നത് സെപ്റ്റംബര്‍ നാലിന്; ഇവര്‍ക്ക് കനേഡിയന്‍ പിആറിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കാം

നോവ സ്‌കോട്ടിയയുടെ പുതിയ ഡ്രോയിലൂടെ 204 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേന്‍; ഏറ്റവും പുതിയ ഡ്രോ നടന്നത് സെപ്റ്റംബര്‍ നാലിന്; ഇവര്‍ക്ക് കനേഡിയന്‍ പിആറിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കാം

നോവ സ്‌കോട്ടിയയുടെ പുതിയ ഡ്രോയിലൂടെ 204 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ അയച്ചു. ജൂണ്‍ മൂന്നിന് ശേഷം ഇതാദ്യമായി സെപ്റ്റംബര്‍ നാലിനാണ് ഏറ്റവും പുതിയ ഡ്രോ നടന്നത്. ഇത് ഈ വര്‍ഷത്തെ നാലാമത്തെ ലേബര്‍ മാര്‍ക്കറ്റ് പ്രയോറിറ്റി ഡ്രോയുമാണ്.ഇതിലൂടെ ഇന്‍വിറ്റേഷന്‍ ലഭിച്ചവര്‍ക്ക് കനേഡിയന്‍ പിആറിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷിക്കാവുന്നതാണ്.


പ്രവിശ്യയിലെ ലേബര്‍ മാര്‍ക്കറ്റിന്റെ ആവശ്യത്തിനനുസരിച്ചുള്ള ഉദ്യോഗാര്‍ത്ഥികളെ എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ തിരഞ്ഞ് കണ്ട് പിടിച്ച് റിക്രൂട്ട് ചെയ്യുന്നതിനായി നോവ സ്‌കോട്ടിയ നോമിനീ പ്രോഗ്രാമിന് അവസരമേകുന്നതാണ് ലേബര്‍ പ്രയോറിറ്റീസ് സ്ട്രീം. 2018 ആദ്യം മുതല്‍ ഈ സ്ട്രീം ആരംഭിച്ചത് മുതല്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യുക്കേഷന്‍ വര്‍ക്കര്‍മാര്‍, ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍മാര്‍, അക്കൗണ്ടന്റുമാര്‍, ഫ്രഞ്ച് സംസാരിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ തുടങ്ങിയവരെ ഈ സ്ട്രീമിലൂടെ ഇന്‍വൈറ്റ് ചെയ്ത് കൊണ്ടിരിക്കുന്നുണ്ട്.

ഫ്രഞ്ചിനെ ആദ്യ ഔദ്യോഗിക ലാംഗ്വേജായി സെലക്ട് ചെയ്തവരെയും കനേഡിയന്‍ ബെഞ്ച് മാര്‍ക്ക് (സിഎല്‍ബി) എട്ട് അല്ലെങ്കില്‍ അതിലധികമുള്ള എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍ അയക്കുന്നതിലാണ് ഏറ്റവും പുതിയ ഡ്രോ ശ്രദ്ധയൂന്നിയിരിക്കുന്നത്. ഇംഗ്ലീഷില്‍ ചുരുങ്ങിയത് ആറ് അല്ലെങ്കില്‍ അതിന് മേല്‍ സിഎല്‍ബി സ്‌കോറുള്ളവരും മറ്റേതെങ്കിലും ബാച്ചിലര്‍ ഡിഗ്രിയുള്ളവരും അല്ലെങ്കില്‍ മൂന്ന് വര്‍ഷം അല്ലെങ്കില്‍ അതിലധികം ദൈര്‍ഘ്യമുള്ള ഒരു യൂണിവേഴ്‌സിറ്റി, കോളജ്, ട്രേഡ് അല്ലെങ്കില്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രോഗ്രാം പാസായവരെയുമാണ് കഴിഞ്ഞ ഡ്രോയിലൂടെ തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ഡ്രോയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചുരുങ്ങിയത് ഇത്ര കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം സ്‌കോര്‍ വേണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നില്ലെന്നാണ് എന്‍എസ്എന്‍പി വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends