അറ്റ്‌ലാന്റിക് കാനഡയിലെ ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതിയില്ല; കാരണം ഡോറിയന്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനാല്‍; നോവ സ്‌കോട്ടിയയില്‍ 211,000 പേര്‍ ഇരുട്ടില്‍; പിഇഐയില്‍ 21,000 പേര്‍ക്കും ന്യൂബ്രുന്‍സ്വിക്കില്‍ 15,000 പേര്‍ക്കും വൈദ്യതിയില്ല

അറ്റ്‌ലാന്റിക് കാനഡയിലെ  ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതിയില്ല; കാരണം ഡോറിയന്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനാല്‍; നോവ സ്‌കോട്ടിയയില്‍ 211,000 പേര്‍ ഇരുട്ടില്‍;  പിഇഐയില്‍ 21,000 പേര്‍ക്കും ന്യൂബ്രുന്‍സ്വിക്കില്‍ 15,000 പേര്‍ക്കും വൈദ്യതിയില്ല
ഡോറിയാന്‍ കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് അറ്റ്‌ലാന്റിക് കാനഡയിലെ ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം വേര്‍പെട്ട് ഇരുട്ടിലായെന്ന് റിപ്പോര്‍ട്ട്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായി ക്രൂസ് കടുത്ത ശ്രമത്തിലാണ്. വൈദ്യുതി ലൈനുകള്‍ക്ക് മേല്‍ വീണ മരക്കൊമ്പുകള്‍ മുറിച്ച് മാറ്റാന്‍ നിരവധി പേരാണ് രാപ്പകല്‍ യത്‌നിക്കുന്നത്. കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് നോവ സ്‌കോട്ടിയയിലെ നിരവധി പബ്ലിക്ക് സ്‌കൂളുകള്‍ അടച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

കാറ്റ് മൂലമുണ്ടായ തകരാറുകള്‍ മൂലം നോവ സ്‌കോട്ടിയയിലെ രണ്ട് ലക്ഷത്തിലധികം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇരുട്ടിലായിരിക്കുകയാണ്. ചില പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം പൂര്‍ണമായും പുനസ്ഥാപിക്കുന്നതിനായി ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും വേണ്ടി വരുമെന്നാണ് നോവ സ്‌കോട്ടിയയിലെ ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നത്.ചിലയിടങ്ങളില്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളുള്ളതിനാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ ഏറെ സമയം വേണ്ടി വരുമെന്നാണ് നോവ സ്‌കോട്ടിയ പവര്‍ പ്രസിഡന്റായ കാരെന്‍ ഹട്ട് വെളിപ്പെടുത്തുന്നത്.

കാറ്റഗറി 2 വിലാണ് ഡോറിയന്‍ കൊടുങ്കാറ്റിനെ കണക്കാക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഹാലിഫാക്‌സിന് സമീപം ശനിയാഴ്ച മണ്ണിടിഞ്ഞ് വീഴുകയും ചെയ്തിരുന്നു. പ്രവിശ്യയുടെ തെക്കന്‍ തീരത്തും ഹാലിഫാക്‌സ് ഏരിയയിലുമാണ് കാറ്റ് കടുത്ത രീതിയില്‍ ബാധിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ 211,000 നോവ സ്‌കോട്ടിയ പവര്‍ കസ്റ്റമേര്‍സിന് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട ്‌ചെയ്യപ്പെട്ടിരുന്നു.ഇതിന് പുറമെ പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്ില്‍ 21,000 പേര്‍ക്കും ന്യൂ ബ്രുന്‍സ്വിക്കില്‍ 15,000 പേര്‍ക്കും ന്യൂഫൗണ്ട്‌ലാന്‍ഡില്‍ 1500 പേര്‍ക്കും വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരുന്നു.

Other News in this category4malayalees Recommends