വിക്ടോറിയയില്‍ ബിസിനസ് ആരംഭിക്കാനെത്തുന്നവര്‍ക്ക് പുതിയ ചട്ടങ്ങള്‍ ; ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാമില്‍ മാറ്റങ്ങളേറെ; ജിഎസ്എം പോയിന്റ് ഗ്രിഡിന് മേല്‍ 80 സ്‌കോറുകള്‍; പ്രൊവിഷണല്‍ വിസ കാലത്തിനിടെ അഞ്ച് ലക്ഷം ഡോളര്‍ നിക്ഷേപിക്കണം

വിക്ടോറിയയില്‍ ബിസിനസ് ആരംഭിക്കാനെത്തുന്നവര്‍ക്ക് പുതിയ ചട്ടങ്ങള്‍ ; ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാമില്‍ മാറ്റങ്ങളേറെ; ജിഎസ്എം പോയിന്റ് ഗ്രിഡിന് മേല്‍ 80 സ്‌കോറുകള്‍; പ്രൊവിഷണല്‍ വിസ കാലത്തിനിടെ അഞ്ച് ലക്ഷം ഡോളര്‍ നിക്ഷേപിക്കണം

വിക്ടോറിയയിലെ ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാമില്‍(ബിഐഐപി) കാര്യമായ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ജൂലൈ 22 മുതലാണ് ബിഐഐപിയിലേക്ക് വിക്ടോറിയ നോമിനേഷന്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇതിനായി വിക്ടോറിയയില്‍ നിന്നും ഒരു ഇന്‍വിറ്റേഷന്‍ ലഭിക്കുന്നത് വരെ നിങ്ങള്‍ കാത്തിരിക്കേണ്ടതില്ല. വിക്ടോറിയ നിലവില്‍ ഇതിനായി ഒരു ഇന്‍വിറ്റേഷനും ഇഷ്യൂ ചെയ്തിട്ടില്ല. എന്നാല്‍ സ്‌കില്‍സെലക്ടിലൂടെ ഒരു എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സമര്‍പ്പിച്ചവരും വിക്ടോറിയയില്‍ നിന്നും ഇന്‍വിറ്റേഷന്‍ ലഭിച്ചിട്ടില്ലാത്തവരുമായവര്‍ക്ക് നേരിട്ട് ഇതിനായി ജൂലൈ 22 മുതല്‍ നോമിനേഷന്‍ സമര്‍പ്പിക്കാമെന്നായിരുന്നു അറിയിപ്പ്. ഇതിനായി അവര്‍ മറ്റൊരു ഇഒഐ സമര്‍പ്പിക്കേണ്ടതില്ലെന്നും അറിയിപ്പുണ്ടായിരുന്നു.ജൂലൈ 22 മുതല്‍ ബിഐഐപി വിസകള്‍ക്കായി പുതിയ നോമിനേഷന്‍ ക്രൈറ്റീരിയ നിലവില്‍ വരുന്നു. അവ താഴെപ്പറയുന്നവയാണ്.1- സബ്ക്ലാസ് 188 ബിസിനസ് ഇന്നൊവേഷന്‍ വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് ജിഎസ്എം പോയിന്റ് ഗ്രിഡിന് മേല്‍ 80 സ്‌കോറുകള്‍ ലഭിച്ചിരിക്കണം.2- അപേക്ഷകര്‍ ഒരു എക്‌സ്‌പോര്‍ട്ട് ബിസിനസ് നിര്‍ദേശിച്ചിരിക്കണം. ഇത് പ്രകാരം എല്ലാ എക്‌സ്‌പോര്‍ട്ട് ഉല്‍പന്നങ്ങളും നൂറ് ശതമാനവും വിക്ടോറിയയില്‍ നിര്‍മിച്ചതാണെന്ന് ഡെമോന്‍സ്‌ട്രേറ്റ് ചെയ്തിരിക്കണം.3-സബ്ക്ലാസ് 188 അപേക്ഷകര്‍ അധികമായി അഞ്ച് ലക്ഷം ഡോളര്‍ പ്രൊവിഷണല്‍ വിസ കാലത്തിനിടെ നിക്ഷേപിച്ചിരിക്കണം.4-സബ്ക്ലാസ് 188 വിസ അപേക്ഷകര്‍ ഇമിഗ്രേഷന്‍ പര്‍പ്പസിനായി രണ്ട് ലക്ഷം ഡോളറുണ്ടെന്ന് കാണിച്ചിരിക്കണം.
Other News in this category4malayalees Recommends