കാനഡയില്‍ ജോലിയും പിആറും തരപ്പെടുത്താന്‍ 1,70,000 ഡോളര്‍ ഫീസ് ആവശ്യപ്പെട്ട ടൊറന്റോയിലെ ഇമിഗ്രേഷന്‍ സ്ഥാപനത്തിന്റെ തട്ടിപ്പ് പുറത്തായി; കള്ളി വെളിച്ചത്താക്കിയത് ചൈനീസ് പൗരന്‍ ചമഞ്ഞെത്തിയ ജേര്‍ണലിസ്റ്റ്; പിടിയിലായത് വോന്‍ഹോന്‍ട കണ്‍സള്‍ട്ടിംഗ്

കാനഡയില്‍ ജോലിയും പിആറും തരപ്പെടുത്താന്‍ 1,70,000 ഡോളര്‍ ഫീസ് ആവശ്യപ്പെട്ട ടൊറന്റോയിലെ ഇമിഗ്രേഷന്‍ സ്ഥാപനത്തിന്റെ തട്ടിപ്പ് പുറത്തായി; കള്ളി വെളിച്ചത്താക്കിയത് ചൈനീസ് പൗരന്‍ ചമഞ്ഞെത്തിയ ജേര്‍ണലിസ്റ്റ്; പിടിയിലായത് വോന്‍ഹോന്‍ട കണ്‍സള്‍ട്ടിംഗ്
വ്യാജകനേഡിയന്‍ ജോലിയും അതുവഴി പെര്‍മനന്റ് റെസിഡന്‍സിയും വാഗ്ദാനം ചെയ്ത് പണം തട്ടുന്ന ടൊറന്റോയിലെ ഇമിഗ്രേഷന്‍ സ്ഥാപനത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. കാനഡയില്‍ ജോലിയും പിആറും സംഘടിപ്പിച്ച് നല്‍കാമെന്ന് ചൈനീസ് പൗരന്‍ ചമഞ്ഞെത്തിയ സിബിസി ജേര്‍ണലിസ്റ്റിനോട് വാഗ്ദാനം ചെയ്യുകയും ഇതിനായി 1,70,000 ഡോളര്‍ ആവശ്യപ്പെടുകയും ചെയ്ത കമ്പനിയുടെ നടപടി സിബിസി ന്യൂസാണ് അണ്ടര്‍ കവര്‍ ഓപ്പറേഷനിലൂടെ വെളിപ്പെടുത്തിയത്.

ഇത്തരത്തില്‍ പണമടച്ചാല്‍ ജോലിയും പിആറും ഉറപ്പായും ലഭിക്കുമെന്ന വ്യാജവാഗ്ദാനം ചെയ്തിരിക്കുന്നത് ടൊറന്റോയിലെ വോന്‍ഹോന്‍ട കണ്‍സള്‍ട്ടിംഗ് ഐഎന്‍സിയാണ്. അപേക്ഷകന് വോന്‍ഹോന്‍ടയുടെ സോള്‍ ഡയറക്ടറുടെ പഴ്‌സണല്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണമടക്കാമെന്നും അതിലൂടെ ടാക്‌സുകള്‍ ഒഴിവാക്കാമെന്നുമായിരുന്നു ഈ കമ്പനി വാഗ്ദാനം ചെയ്തിരുന്നതെന്നും അണ്ടര്‍ കവര്‍ ഓപ്പറേഷനിലൂടെ സിബിസി വെളിപ്പെടുത്തിയിരിക്കുന്നു.

ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ വിചാറ്റിലൂടെയായിരുന്നു സിബിസി ജേര്‍ണലിസ്റ്റ് ചാറ്റ് നടത്തിയത്. വോന്‍ഹോന്‍ടയില്‍ അഫിലേയേറ്റ് ചെയ്തിരുന്നതും ചൈന കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നതുമായ നാന്‍ജിന്‍ഗ് യൂടായ് ഇന്‍വെസ്റ്റ്‌മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനി ലിമിറ്റഡിന്റെ മാനജേരായ ജിയാംഗ് സോംഗാണ് ചാറ്റിലൂടെ ചൈനീസ് പൗരന്‍ ചമഞ്ഞ ജേര്‍ണലിസ്റ്റിന് വാഗ്ദാനം ചെയ്തിരുന്നത്. ഒരു മാസം നീണ്ട് നിന്ന ഈ ഓപ്പറേഷന്‍ ചൈനീസ് ട്രാന്‍സിലേറ്റര്‍ മുഖാന്തിരമാണ് നടത്തിയിരിക്കുന്നത്. സ്‌കില്‍ഡ് എംപ്ലോയ്‌മെന്റിലൂടെ തനിക്ക് കനേഡിയന്‍ പിആര്‍ തരപ്പെടുത്തി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ജേര്‍ണിലിസ്റ്റ് ഈ ഓപ്പറേഷന്‍ നടത്തിയത്.

Other News in this category4malayalees Recommends