കാനഡയില്‍ വീട് വാങ്ങുന്നവരില്‍ അഞ്ചിലൊന്ന് പേരും ഇവിടെ പുതുതായി എത്തിയവര്‍; 75 ശതമാനം പേരും ഇവിടെ വീട് വാങ്ങാന്‍ പണവുമായെത്തിയവര്‍; പുതിയവര്‍ കാനഡയിലെത്തി ശരാശരി മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ വീട് വാങ്ങുന്നു

കാനഡയില്‍ വീട് വാങ്ങുന്നവരില്‍ അഞ്ചിലൊന്ന് പേരും ഇവിടെ പുതുതായി എത്തിയവര്‍; 75 ശതമാനം പേരും ഇവിടെ വീട് വാങ്ങാന്‍ പണവുമായെത്തിയവര്‍; പുതിയവര്‍ കാനഡയിലെത്തി ശരാശരി മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ വീട് വാങ്ങുന്നു
കാനഡയില്‍ വീട് വാങ്ങുന്നവരില്‍ അഞ്ചിലൊന്ന് പേരും ഇവിടെ പുതുതായി എത്തിയവരാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. നിലവില്‍ രാജ്യത്തുള്ള ഇമിഗ്രേഷന്‍ ലെവല്‍ നിലനിര്‍ത്തുകയാണെങ്കില്‍ അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കാനഡയിലെത്തുന്ന പുതിയവര്‍ 680,000 വീടുകള്‍ വാങ്ങുമെന്നാണ് റോയല്‍ ലീബേജ് കമ്മീഷന്‍ ചെയ്തിരിക്കുന്ന ഒരു സര്‍വേയിലൂടെ വ്യക്തമായിരിക്കുന്നത്.കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ കാനഡയിലെത്തിയ 1500 പുതിയവരെ സര്‍വേയ്ക്ക് വിധേയമാക്കിയാണ് പുതിയ പ്രവണതകള്‍ പ്രവചിച്ചിരിക്കുന്നത്.

കുടിയേറ്റക്കാര്‍, വിദ്യാര്‍ത്ഥികള്‍, അഭയാര്‍ത്ഥികള്‍, കാനഡയില്‍ താല്‍ക്കാലികമായി ജോലി ചെയ്യാനെത്തിയവര്‍ തുടങ്ങിയവര്‍ ഈ സര്‍വേയില്‍ ഭാഗഭാക്കായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 32 ശതമാനം പേരും തങ്ങള്‍ കാനഡയില്‍ വീട് വാങ്ങിയെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റിനെ ഒരു നല്ല നിക്ഷേപമായിട്ടാണ് കാണുന്നതെന്നാണ് 86 ശതമാനം പേരും പ്രതികരിച്ചിരിക്കുന്നത്. 75 ശതമാനം പേരും കാനഡയില്‍ സ്വന്തമായി ഒരു വീട് വാങ്ങുന്നതിനുള്ള സമ്പാദ്യവുമായിട്ടാണ് ഇവിടെയെത്തിയിരിക്കുന്നതെന്നും സര്‍വേയിലൂടെ വെളിപ്പെട്ടിട്ടുണ്ട്.

ഇവിടെ പുതുതായി എത്തി വീട് വാങ്ങിയവരെല്ലാം ഇവിടെയെത്തി ശരാശരി മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ വീട് വാങ്ങിയവരാണ്. തങ്ങള്‍ കാനഡയില്‍ ആദ്യം എത്തിയ നഗരത്തില്‍ വീട് വാങ്ങി താമസിക്കുന്നവരാണ് 82 ശതമാനം പേരെന്നും വെളിപ്പെട്ടിട്ടുണ്ട്. സര്‍വേയില്‍ പങ്കെടുത്ത ആല്‍ബര്‍ട്ടയിലും അറ്റ്‌ലാന്റിക് പ്രൊവിന്‍സസുകളിലുമുള്ളവര്‍ക്കാണ് കാനഡയില്‍ ഏറ്റവും കൂടുതല്‍ ഹോം ഓണര്‍ഷിപ്പുള്ളത്. ഇത് പ്രകാരം ഇവിടങ്ങളിലെ ഹോം ഓണര്‍ഷിപ്പ് നിരക്ക് യഥാക്രമം 45 ശതമാനവും 44 ശതമാനവുമാണ്.

Other News in this category



4malayalees Recommends