ജസ്റ്റിന്‍ ട്യൂഡ്യൂ രണ്ടാമൂഴത്തില്‍ കുടിയേറ്റ നയത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തും...? വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിനാല്‍ ലിബറലുകള്‍ തങ്ങളുടെ ഉദാരമായ കുടിയേറ്റ നയത്തില്‍ വെളളം ചേര്‍ക്കാന്‍ നിര്‍ബന്ധിതമാകുമെന്ന ആശങ്ക ശക്തം

ജസ്റ്റിന്‍ ട്യൂഡ്യൂ രണ്ടാമൂഴത്തില്‍ കുടിയേറ്റ നയത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തും...? വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിനാല്‍ ലിബറലുകള്‍ തങ്ങളുടെ ഉദാരമായ കുടിയേറ്റ നയത്തില്‍ വെളളം ചേര്‍ക്കാന്‍ നിര്‍ബന്ധിതമാകുമെന്ന ആശങ്ക ശക്തം
കാനഡയില്‍ ജസ്റ്റിന്‍ ട്യൂഡ്യൂവിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ എന്തൊക്കെ മാറ്റങ്ങളായിരിക്കും ഉണ്ടാവുകയെന്ന് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നുമുണ്ട്. എന്നാല്‍ ഇതൊരു ന്യൂനപക്ഷ സര്‍ക്കാരാണെന്നതിനാല്‍ പാര്‍ലിമെന്റില്‍ വിശ്വാസം നേടിയാല്‍ മാത്രമേ ഇതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവുകയുള്ളുവെന്നാണ് വ്യക്തമായിരിക്കുന്നത്.

ട്യൂഡ്യൂ സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ വിശ്വാസം നേടുകയാണെങ്കില്‍ ഇവിടുത്തെ ഇമിഗ്രേഷന്‍ സിസ്റ്റം ഇപ്പോഴുള്ളതില്‍ നിന്നും വലിയ മാറ്റങ്ങളൊന്നുമില്ലാതെ സുസ്ഥിരമായി തന്നെ നില്‍ക്കുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി മറ്റേതെങ്കിലും പാര്‍ട്ടിയുമായി ട്യൂഡ്യൂവിന് കൂട്ട് ചേരേണ്ട സാധ്യത ശക്തമായിരിക്കുന്നതിനാല്‍ അത് അവരുടെ കുടിയേറ്റ നയത്തെ നിര്‍ണായകമായി സ്വാധീനിക്കാനുള്ള സാധ്യതയും ശക്തമാണ്.

ലിബറല്‍ പാര്‍ട്ടിക്ക് സ്വന്തമായി ഭരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ഏതെങ്കിലും നിയമം പാസാക്കുന്നതിന് മറ്റേതെങ്കിലും പാര്‍ട്ടിയുടെ പിന്തുണ ലിബറലുകള്‍ക്ക് കൂടിയേ കഴിയൂ. അതിനാല്‍ കുടിയേറ്റം പോലുള്ള നിര്‍ണായക വിഷയങ്ങളില്‍ നിയമങ്ങള്‍ പാസാക്കുന്ന വേളയില്‍ തങ്ങള്‍ കൂട്ട് ചേരുന്ന പാര്‍ട്ടിയുടെ നയങ്ങളും കൂടി അല്‍പം കണക്കിലെടുത്ത് വിട്ട് വീഴ്ചക്ക് ലിബറലുകള്‍ നിര്‍ബന്ധിതരാവുമെന്നുറപ്പാണ്. ഇതിനെ തുടര്‍ന്ന് തങ്ങളുടെ ഉദാരമായ കുടിയേറ്റ നയത്തില്‍ വെള്ളം ചേര്‍ക്കാന്‍ ട്രൂഡ്യൂ സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കുമെന്ന ആശങ്കയും ശക്തമാണ്.

Other News in this category



4malayalees Recommends