കാനഡക്കാര്‍ക്ക് കുടിയേറ്റത്തോടുളള പിന്തുണയേറുന്നു; രാജ്യത്തേക്ക് കൂടുതല്‍ കുടിയേറ്റമുണ്ടെന്ന അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ 63 ശതമാനം; കുടിയേറ്റത്തിലൂടെ സാമ്പത്തിക പുരോഗതിയെന്ന് പത്തില്‍ എട്ട് പേരും; കുടിയേറ്റക്കാര്‍ക്ക് ശുഭവാര്‍ത്ത

കാനഡക്കാര്‍ക്ക് കുടിയേറ്റത്തോടുളള പിന്തുണയേറുന്നു;  രാജ്യത്തേക്ക് കൂടുതല്‍ കുടിയേറ്റമുണ്ടെന്ന അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ 63 ശതമാനം; കുടിയേറ്റത്തിലൂടെ സാമ്പത്തിക പുരോഗതിയെന്ന് പത്തില്‍ എട്ട് പേരും; കുടിയേറ്റക്കാര്‍ക്ക് ശുഭവാര്‍ത്ത
കാനഡയിലേക്ക് വളരെ കൂടുതല്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നുവെന്ന അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ സര്‍വേഫലം വെളിപ്പെടുത്തുന്നു.അതായത് കുടിയേറ്റത്തോട് പോസിറ്റീവ് മനോഭാവം പുലര്‍ത്തുന്നവര്‍ ഇക്കഴിഞ്ഞ ഏപ്രിലിനും ഒക്ടോബറിനുമിടയില്‍ വര്‍ധിച്ചിരിക്കുകയാണ്. എന്‍വിറോണിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഏറ്റവും പുതിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.

രാജ്യത്തേക്ക് വളരെയധികം കുടിയേറ്റം ഉണ്ടാകുന്നുവെന്ന പ്രസ്താവനയോട് വിയോജിക്കുന്നവര്‍ 59 ശതമാനത്തില്‍ നിന്നും ഒക്ടോബറില്‍ 63 ശതമാനമായാണ് പെരുകിയിരിക്കുന്നത്. ഇത്തരം അഭിപ്രായമുള്ളവരുടെ എണ്ണം 2008ന് ശേഷം ഏറ്റവും ഉന്നതിയിലെത്തിയിരിക്കുകയാണിപ്പോള്‍. ഒക്ടോബറിലെ സര്‍വേഫലം അനുസരിച്ച് ഏതാണ്ട് മൂന്നിലൊരു ഭാഗം പേര്‍ മാത്രമേ കുടിയേറ്റം കൂടുതലാണെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളൂ. ഏറ്റവും പുതിയ സര്‍വേക്കായി എന്‍വിറോണിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒക്ടോബര്‍ 7നും ഒക്ടോബര്‍ 20നും ഇടയില്‍ 2008 പേരുടെ അഭിപ്രായങ്ങളാണ് ശേഖരിച്ചിരിക്കുന്നത്.

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കുടിയേറ്റം സഹായിക്കുന്നുവെന്നാണ് പത്തില്‍ എട്ട് പേരും വിശ്വസിക്കുന്നതെന്നും സര്‍വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. രാജ്യമാകമാനം കുടിയേറ്റത്തെ പിന്തുണക്കുന്ന മനോഭാവം വളരുന്നുവെന്നും സര്‍വേ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ അറ്റ്‌ലാന്റിക് കാനഡ, ക്യൂബെക്ക് പ്രയറീസ് എന്നിവിടങ്ങളില്‍ കൂടുതല്‍ പേരുടെ വര്‍ധനാണുണ്ടായിരിക്കുന്നത്. കാനഡ കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിക്കുന്നുവെന്ന അഭിപ്രായം തള്ളിക്കളഞ്ഞിരിക്കുന്നത് അറ്റ്‌ലാന്റിക് കാനഡയിലെ 71 ശതമാനം പേരാണ്. യുവജനങ്ങള്‍ , സ്ത്രീകള്‍, ഉന്നത വിദ്യാഭ്യാസം നേടിയവര്‍, സാമ്പത്തികമായി കൂടുതല്‍ സുരക്ഷിതത്വം നേടിയവര്‍ എന്നിവര്‍ കുടിയേറ്റത്തെ കൂടുതലായി പിന്തുണക്കുന്നവരാണെന്നും വെളിപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends