മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം 180 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിആറിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ഇന്‍വിറ്റേഷനുകള്‍ നല്‍കി; ഡ്രോ നടന്നത് നവംബര്‍ ഏഴിന്

മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം 180 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിആറിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ഇന്‍വിറ്റേഷനുകള്‍ നല്‍കി; ഡ്രോ നടന്നത് നവംബര്‍ ഏഴിന്
നവംബര്‍ ഏഴിന് നടന്ന ഡ്രോയിലൂടെ മാനിട്ടോബ 180 സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍, ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍, എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിന് അപേക്ഷിക്കുന്നതിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി ഇന്‍വിറ്റേഷനുകള്‍ നല്‍കി. സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിട്ടോബ, സ്‌കില്‍ഡ് വര്‍ക്കര്‍ ഓവര്‍സീസ്, ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ ഇമിഗ്രേഷന്‍ പാത്ത് വേകളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം (എംപിഎന്‍പി) പതിവായി കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിന് അപേക്ഷിക്കുന്നതിനായി ഇന്‍വിറ്റേഷനുകള്‍ നല്‍കാറുണ്ട്.

സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിട്ടോബ, സ്‌കില്‍ഡ് വര്‍ക്കര്‍ ഓവര്‍സീസ് എന്നീ പാത്ത് വേകളിലൂടെ ഇന്‍വിറ്റേഷനുകള്‍ നല്‍കുന്നത് എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്(ഇഒഐ) സ്‌കോറിനെ അടിസ്ഥാനമാക്കിയാണ്. ഈ കാറ്റഗറികളിലൊന്നിലൂടെ കാനഡയിലേക്ക് കുടിയേറാനാഗ്രഹിക്കുന്നവര്‍ ആദ്യമായി ഒരു ഇഒഐ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുകയാണ് ചെയ്യേണ്ടത്. തുടര്‍ന്ന് ഇത് അര്‍ഹരായ ഒരു പറ്റം ഉദ്യോഗാര്‍ത്ഥികളുടെ പൂളിലേക്ക് എന്റര്‍ ചെയ്യുന്നു.

ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസം, പ്രവര്‍ത്തി പരിചയം, മാനിട്ടോബയുമായുള്ള ബന്ധം, ഇംഗ്ലീഷില്‍ അല്ലെങ്കില്‍ ഫ്രഞ്ചിലുള്ള അവഗാഹം മറ്റ് ചില ഘടകങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തതിലാണ് പ്രൊഫൈലുകള്‍ക്ക് പരമാവധി 1000 സ്‌കോറുകളില്‍ നിന്നും അര്‍ഹമായ സ്‌കോര്‍ അനുവദിക്കുന്നത്. ഉയര്‍ന്ന സ്‌കോറുകള്‍ ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപിഎന്‍പിയില്‍ നിന്നം ലെറ്റേര്‍സ് ഓഫ് അഡൈ്വസ് ടു അപ്ലൈ(എല്‍എഎ) ലഭിക്കുന്നു.

തുടര്‍ന്ന് ഇവര്‍ക്ക് കനേഡിയന്‍ പിആറിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷ സമര്‍പ്പിക്കാനും സാധിക്കും. നവംബര്‍ ഏഴിലെ ഡ്രോയില്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിട്ടോബയില്‍ പെട്ടവര്‍ക്ക് 133ഉം സ്‌കില്‍ഡ് വര്‍ക്കര്‍ ഓവര്‍സീസില്‍ പെട്ടവര്‍ക്ക് 24ഉം ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ സ്ട്രീമില്‍ പെട്ടവര്‍ക്ക് 23ഉം എല്‍എഎകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്. എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അധികമായി 600 കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം പോയിന്റുകള്‍ അനുവദിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends