ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍  മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂയോര്‍ക്ക്: ഹ്രസ്വകാല സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ വച്ചു ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ ഊഷ്മളമായ സ്വീകരണം നല്‍കി.


ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട് ബൊക്കെ നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, വൈസ് പ്രസിഡന്റ് ജോസ് ചാരുംമൂട്, മുന്‍ ഐ.ഒ.സി പ്രസിഡന്റ് ജയചന്ദ്രന്‍, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പോള്‍ കറുകപ്പള്ളില്‍ എന്നിവരും സന്നിഹിതരായിരുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഐ.ഒ.സിയുടെ പുതിയ പ്രസിഡന്റ് ലീല മാരേട്ടിനെ അഭിനന്ദിക്കുകയും, മാരേട്ടിന്റെ പിതാവ് തോമസ് സാറിന്റെ കോണ്‍ഗ്രസുമായുള്ള ശക്തമായ ബന്ധവും, അദ്ദേഹം പ്രസ്ഥാനത്തിനു നല്‍കിയ ശക്തമായ അടിത്തറയും ഓര്‍മ്മിക്കുകയുണ്ടായി.

കേരളത്തിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശകലനം ചെയ്തു. ഐ.ഒ.സി പ്രസിഡന്റ് ലീല മാരേട്ടിന്റെ ജില്ലയില്‍ നിന്നുള്ള ഷാനിമോള്‍ ഉസ്മാന്റെ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഈ ഉപതെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിനിടയിലുള്ള ഭിന്നിപ്പ് ചിന്താഗതിയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് വേളയില്‍ ഒറ്റക്കെട്ടായി നിന്നു കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു.

Other News in this category



4malayalees Recommends