കാനഡയില്‍ തൊഴില്‍ ഒഴിവുകള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; വേക്കന്‍സി നിരക്ക് 5.4 ശതമാനം; 2019ന്റെ മൂന്നാം ക്വാര്‍ട്ടറില്‍ സ്വകാര്യ മേഖലയിലെ ഒഴിവുകള്‍ 4,33,000; നാല് ശതമാനം വേക്കന്‍സി നിരക്കുമായി ക്യൂബെക്ക് മുന്നില്‍

കാനഡയില്‍ തൊഴില്‍ ഒഴിവുകള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; വേക്കന്‍സി നിരക്ക് 5.4 ശതമാനം; 2019ന്റെ മൂന്നാം ക്വാര്‍ട്ടറില്‍ സ്വകാര്യ മേഖലയിലെ ഒഴിവുകള്‍ 4,33,000; നാല് ശതമാനം വേക്കന്‍സി നിരക്കുമായി ക്യൂബെക്ക് മുന്നില്‍

കാനഡയില്‍ തൊഴില്‍ ഒഴിവുകള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2019ന്റെ മൂന്നാം ക്വാര്‍ട്ടറില്‍ സ്വകാര്യ മേഖലയില്‍ ഏതാണ്ട് 433,000 തൊഴില്‍ ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. കാനഡയിലെ സ്വകാര്യ മേഖലയില്‍ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ദി കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്റിപെന്റന്റ് ബിസിനസിന്റെ ഏറ്റവും പുതിയ ഹെല്‍പ് വാണ്ടഡ് റിപ്പോര്‍ട്ടാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.


ഈ വര്‍ഷം മൂന്നാം ക്വാര്‍ട്ടറില്‍ രണ്ടാം ക്വാര്‍ട്ടറിലേക്കാള്‍ 1500ല്‍ അധികം ഒഴിവുകളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലത്തേക്കാള്‍ 15,000ത്തില്‍ കൂടുതല്‍ ഒഴിവുകളാണ് സ്വകാര്യ മേഖലയില്‍ നികത്തപ്പെടാതെ കിടക്കുന്നത്. ഇത് തുടര്‍ച്ചയായി അഞ്ചാം ക്വാര്‍ട്ടറിലാണ് റെക്കോര്‍ഡ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് സിഎഫ്‌ഐബിയുടെ ചീപ് എക്കണോമിസ്റ്റായ ടെഡ് മാല്ലെറ്റ് ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

അഞ്ചില്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് നിലവില്‍ ഒഴിവുകള്‍ നികത്താന്‍ ഏറ്റവും കൂടുതല്‍ പാടുപെടുന്നതെന്നും വേക്കന്‍സി നിരക്ക് 5.4 ശതമാനമായി ഉയര്‍ന്നിരിക്കുന്നുവെന്നും മാല്ലെറ്റ് എടുത്ത് കാട്ടുന്നു. പുതിയ കണക്കുകള്‍ പ്രകാരവും ക്യൂബെക്കാണ് തൊഴില്‍ ഒഴിവുകളുടെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ നാല് ശതമാനമാണ് വേക്കന്‍സി നിരക്കുള്ളത്.ബ്രിട്ടീഷ് കൊളംബിയയില്‍ 3.8 ശതമാനമാണ് വേക്കന്‍സി നിരക്കുള്ളത്. ഒന്റാറിയോവില്‍ നാഷണല്‍ ആവറേജ് വേക്കന്‍സി നിരക്കായ 3.2 ശതമാനമാണുള്ളത്.

Other News in this category



4malayalees Recommends