കാനഡയിലേക്ക് കുടിയേറുന്നവര്‍ക്ക് ഇംഗ്ലീഷില്‍ അഥവാ ഫ്രഞ്ചില്‍ നല്ല കഴിവുണ്ടെങ്കില്‍ അവസരങ്ങളും മുന്‍ഗണനകളുമേറെ; ഇവര്‍ക്ക് കനേഡിയന്‍ പൗരത്വവും പിആറും ലഭിക്കുന്നതിന് സാധ്യത കൂടുതല്‍; കാരണം ഇത്തരക്കാര്‍ക്ക് കാനഡയുമായി അനായാസം ഇഴുകിച്ചേരാനാകുന്നതിനാല്‍

കാനഡയിലേക്ക് കുടിയേറുന്നവര്‍ക്ക് ഇംഗ്ലീഷില്‍ അഥവാ ഫ്രഞ്ചില്‍ നല്ല കഴിവുണ്ടെങ്കില്‍ അവസരങ്ങളും മുന്‍ഗണനകളുമേറെ; ഇവര്‍ക്ക് കനേഡിയന്‍ പൗരത്വവും പിആറും ലഭിക്കുന്നതിന് സാധ്യത കൂടുതല്‍; കാരണം ഇത്തരക്കാര്‍ക്ക് കാനഡയുമായി അനായാസം ഇഴുകിച്ചേരാനാകുന്നതിനാല്‍
ഇംഗ്ലീഷില്‍ അഥവാ ഫ്രഞ്ചില്‍ അവഗാഹമുള്ളവര്‍ക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള അവസരമേറെയാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളും സ്ഥിരീകരിക്കുന്നു. ഇത് പ്രകാരം എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല ഭാഷാ അവഗാഹമുണ്ടെങ്കില്‍ കൂടുതല്‍ പോയിന്റുകള്‍ ലഭിക്കുന്നതാണ്.ഇംഗ്ലീഷിലോ ഫ്രഞ്ചിലോ നല്ല അവഗാഹമുള്ള കുടിയേറ്റക്കാര്‍ക്ക് കാനഡയിലെ ലേബര്‍ മാര്‍ക്കറ്റുമായും സമൂഹവുമായും നല്ല രീതിയില്‍ എളുപ്പത്തില്‍ ഇഴുകിച്ചേരാന്‍ സാധിക്കുന്നതിനാലാണ് ഇവര്‍ക്ക് കുടിയേറ്റത്തിന് മുന്‍ഗണനയേകുന്നത്.

ഇതിനാലാണ് ഭാഷാപരിചയമേറെയുള്ളവര്‍ക്ക് കനേഡിയന്‍ പിആറും പൗരത്വവും നല്‍കുന്നതില്‍ കാലകാലങ്ങളായി കാനഡയിലെ ഇമിഗ്രേഷന്‍ സിസ്റ്റം വര്‍ധിച്ച മുന്‍ഗണനയേകി വരുന്നത്. എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം (സിആര്‍എസ്) സ്‌കോറുകള്‍ നല്‍കി വരുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ വയസ്, വിദ്യാഭ്യാസം, പ്രവര്‍ത്തി പരിചയം, ഭാഷയിലുള്ള കഴിവുകള്‍ തുടങ്ങിയ മനുഷ്യ വിഭവ ഘടങ്ങളെ അടിസ്ഥാനമാക്കിയാണീ പോയിന്റുകള്‍ നല്‍കി വരുന്നത്.

ഒരു ഉദ്യോഗാര്‍ത്ഥി പങ്കാളിയില്ലാതെയാണ് കാനഡയിലേക്ക് കുടിയേറുന്നതെങ്കില്‍ അയാള്‍ക്ക് ഇംഗ്ലീഷിലോ അഥവാ ഫ്രഞ്ചിലോ എല്ലാ നാല് ലാംഗ്വേജ് എബിലിറ്റികളിലും 290സിആര്‍എസ് പോയിന്റുകള്‍ വരെ നേടാന്‍ സാധിക്കും. ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും കേള്‍ക്കാനുമുള്ള കഴിവുകളാണ് നാല് ലാംഗ്വേജ് എബിലിറ്റികളായി കണക്കാക്കുന്നത്. കനേഡിയന്‍ പിആറിനായി ഇന്‍വിറ്റേഷന്‍ ടു അപ്ലൈ (ഐടിഎ) നേടുന്നതിനായി 2019ല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏതാണ്ട് 460 സിആര്‍എസ് പോയിന്റുകളാണ് നേടേണ്ടതായിട്ടുള്ളത്. ഇതിന്റെ 63 ശതമാനവും ഭാഷയിലുള്ള നല്ല കഴിവിലൂടെ ആര്‍ജിച്ചെടുക്കാനാവും. ഇതിലൂടെ അവര്‍ക്ക് പിആറിന് യോഗ്യത നേടാനും സാധിക്കും.

Other News in this category4malayalees Recommends