എബിന്‍ കുര്യാക്കോസ് ഏഷ്യന്‍ അമേരിക്കന്‍ എംപ്ലോയ്മെന്റ് അഡൈ്വസറി കൗണ്‍സിലിലേക്ക്

എബിന്‍ കുര്യാക്കോസ് ഏഷ്യന്‍ അമേരിക്കന്‍ എംപ്ലോയ്മെന്റ് അഡൈ്വസറി കൗണ്‍സിലിലേക്ക്

ചിക്കാഗോ: ഇല്ലിനോയി ഗവര്‍ണര്‍ ജെ.ബി പ്രിറ്റ്സ്‌കര്‍ ചിക്കാഗോ നിവാസിയായ ഏഷ്യന്‍ അമേരിക്കന്‍ എബിന്‍ കുര്യാക്കോസിനെ ഏഷ്യന്‍ അമേരിക്കന്‍ എംപ്ലോയ്മെന്റ് അഡൈ്വസറി കൗണ്‍സിലിലേക്ക് മെമ്പറായി നിയമിച്ചു. ഏഷ്യന്‍ അമേരിക്കന്‍ എംപ്ലോയ്മെന്റ് അഡൈ്വസറി കൗണ്‍സില്‍ പ്രധാനമായും ഏഷ്യന്‍ അമേരിക്കന്‍സിന്റെ ഗവണ്‍മെന്റ് തലത്തിലുള്ള ജോലിസാധ്യതകള്‍, ജോലി ലഭിക്കാനുള്ള തടസ്സങ്ങള്‍, പ്രമോഷനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ വിശകലനം ചെയ്യുന്ന കമ്മിറ്റിയാണ്. പതിനൊന്ന് മെമ്പര്‍മാര്‍ അടങ്ങുന്ന ഈ കൗണ്‍സില്‍ അംഗങ്ങളെ ഇല്ലിനോയി ഗവര്‍ണറാണ് നിയമിക്കുന്നത്.


എബിന്‍ ഐ.എ.ഡി.ഒ സെക്രട്ടറിയും, സീറോ മലബാര്‍ യൂത്തിലെ സജീവ പ്രവര്‍ത്തകനുമാണ്. വേള്‍ഡ് ബിസിനസ് ഓഫ് ചിക്കാഗോയുടെ ഡയറക്ടറായി ജോലി ചെയ്യുന്ന എബിന്‍ ഭാര്യ മെലീസ്സയോടൊപ്പം ഓക്പാര്‍ക്കില്‍ താമസിക്കുന്നു. ജയ്മി സഹോദരിയാണ്.


Other News in this category4malayalees Recommends