നയാഗര മലയാളി അസോസിയേഷന്‍ 2020-2022 ചുമതല ഏറ്റു

നയാഗര മലയാളി അസോസിയേഷന്‍ 2020-2022 ചുമതല ഏറ്റു

അവസാനം വരെ നയാഗ്ര മലയാളികളെ മുള്‍മുനയില്‍ നിര്‍ത്തിയ, ആദ്യത്തെ ജനകീയ തിരഞ്ഞെടുപ്പു ഉറ്റുനോക്കിയ എല്ലാവരെയും, അമ്പരപ്പിച്ചുകൊണ്ട് പുതിയ ഭരണ സമിതി ക്രിസ്ത്മസ് ആഘോഷത്തോടെ ചുമതലയേറ്റു.


വരും കാലങ്ങളില്‍ ഒരു വലിയ മാറ്റത്തിന്റെ മുന്നറിയിപ്പുമായാണ് പുതിയ ടീം എത്തിയിരിക്കുന്നത്. പുതുമുഖങ്ങളെയും യുവ തലമുറയെയും നേതൃത്വ നിരയിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞതും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാനും പുതിയ കമ്മിറ്റി പ്രത്യേകം ശ്രദ്ധിച്ചു എന്നത് സ്വാഗതാര്‍ഹമാണ്.വിവിധ മേഖലകളില്‍ പ്രവത്തന മികവ് തെളിയിച്ചിട്ടുള്ള നേതൃത്ത്വ പാടവമുള്ള നല്ലൊരു നേതൃനിരയെ രംഗത്ത് എത്തിക്കുവാന്‍ സാധിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്.

പത്തിന പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ട് രംഗത്തു വന്ന ഭരണഭരണ സമിതി ഒട്ടേറെ പ്രവര്‍ത്തന മേഖലകളില്‍ മുന്നിട്ടിറങ്ങും എന്നത് ആശാവഹമാണ്.നയാഗ്ര റീജിയനില്‍ മലയാളിസാന്നിധ്യം ഏറെ പ്രകടമാക്കാനും സമൂഹത്തെ കൂടുതല്‍ പ്രവര്‍ത്തന മേഖലകളിലേക്ക് കൈപിടിച്ചുയര്‍ത്താനും ഈ കമ്മിറ്റിക്കു ആകും എന്ന് പ്രസിഡന്റ് മനോജ് ഇടമന വ്യക്തമാക്കി.എല്ലാ വരുടെയും അഭിപ്രായത്തെ പരിഗണിക്കാനും കൂട്ടായ മുന്നേറ്റം സാധ്യമാക്കാനും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ സെക്രട്ടറി ഷാജിമോന്‍ ജോണ്‍ തന്റ്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.ആദ്യകാല0 മുതല്‍ N M A യുടെ അമരക്കാരനായി പ്രവര്‍ത്തിച്ചിട്ടുള്ള അനില്‍ ചന്ദ്രപ്പലില്‍ പുതിയ ടീം ന് കൂടുതല്‍ ഊര്‍ജം പകരും.

Other News in this category



4malayalees Recommends