പീഡിപ്പിക്കപ്പെട്ട മകളെ തോളിലേറ്റി അച്ഛന്‍ ആശുപത്രിയിലേക്ക് ; ഞെട്ടിക്കുന്ന സംഭവം

പീഡിപ്പിക്കപ്പെട്ട മകളെ തോളിലേറ്റി അച്ഛന്‍ ആശുപത്രിയിലേക്ക് ; ഞെട്ടിക്കുന്ന സംഭവം
മകളെ പുറത്തിരുത്തി ആശുപത്രിയിലേക്ക് നടന്നുപോകുകയാണ് അച്ഛന്‍. മകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു ലക്ഷ്യം. കാരണം അവര്‍ വീടിനുള്ളില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. യുപിയിലാണ് സംഭവം. 15 വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

അയല്‍വാസിയുടെ 19 കാരനായ മകനാണ് പ്രതി. വീട്ടില്‍ അതിക്രമിച്ച് കയറി ക്രൂരത കാണിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കാല്‍ പ്രതി തല്ലിയൊടിച്ചു. വീട്ടുകാരില്ലാത്ത സമയത്തായിരുന്നു അതിക്രമം. പിന്നാലെ കുട്ടിയുമായി പിതാവ് ആശുപത്രിയിലെത്തി. വീല്‍ ചെയറില്ലാത്തതിനാല്‍ മകളെ പുറത്തിരുത്തിയാണ് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയത്. ഞെട്ടിക്കുന്ന സംഭവമാണ് യുപിയില്‍ നടന്നത്.

Other News in this category4malayalees Recommends