പ്രണയ ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചു ; സീരിയല്‍ താരം കാമുകനെ തല്ലിക്കൊന്നു

പ്രണയ ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചു ; സീരിയല്‍ താരം കാമുകനെ തല്ലിക്കൊന്നു
പ്രണയ ബന്ധം തുടരുന്നതിനായി ശല്യപ്പെടുത്തിയതിന് മുന്‍ കാമുകനെ ടെലിവിഷന്‍ നടി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കോലത്തൂരില്‍ തിങ്കളാഴ്ചാണ് സംഭവം. എസ്.ദേവി എന്ന 42കാരിയാണ് സിനിമ ടെക്‌നീഷ്യനായ എം. രവി എന്ന 38കാരനെ വധിച്ചത്. മരക്കഷ്ണവും ചുറ്റികയും കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. മരക്കഷ്ണവും ചുറ്റികയും കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.

ദേവിയുടെ സഹോദരിയുടെ കോലത്തൂരിലെ വീട്ടിലായിരുന്നു കൊലപാതകം. സംഭവത്തിനു ശേഷം ദേവി പോലീസിനു മുമ്പാകെ കീഴടങ്ങി. ഇവരുടെ ഭര്‍ത്താവ് ബി.ശങ്കര്‍, സഹോദരി എസ്.ലക്ഷ്മി, ഭര്‍ത്താവ് സവരിയര്‍ എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു. മധുര സ്വദേശിയാണ് കൊല്ലപ്പെട്ട രവി.

ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് താമസിച്ചുവന്നിരുന്നത്. ടെലിവിഷന്‍ ചാനല്‍ സീരിയലുകളില്‍ ചെറിയ റോളുകള്‍ ചെയ്തിരുന്ന ദേവിയുമായി രവി പ്രണയത്തിലായി.പിന്നീട് അകലാന്‍ ശ്രമിച്ചപ്പോള്‍ രവി തയ്യാറായില്ല. ഇതോടെയാണ് ക്രൂര കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിയത്.



Other News in this category



4malayalees Recommends