കുട്ടികള്‍ക്കുള്ള ഏതാനും ഹൂഡീസും സ്വെറ്റ്ഷര്‍ട്ടുകളും വിപണിയില്‍ നിന്ന് പിന്‍വലിച്ച് ഹെല്‍ത്ത് കാനഡ; പിന്‍വലിച്ചത് 2015 നവംബറിനും 2019 ഓഗസ്റ്റിനുമിടയില്‍ വിറ്റ വസ്ത്രങ്ങള്‍

കുട്ടികള്‍ക്കുള്ള ഏതാനും ഹൂഡീസും സ്വെറ്റ്ഷര്‍ട്ടുകളും വിപണിയില്‍ നിന്ന് പിന്‍വലിച്ച് ഹെല്‍ത്ത് കാനഡ; പിന്‍വലിച്ചത് 2015 നവംബറിനും 2019 ഓഗസ്റ്റിനുമിടയില്‍ വിറ്റ വസ്ത്രങ്ങള്‍

കുട്ടികള്‍ക്കുള്ള ഏതാനും ഹൂഡീസും സ്വെറ്റ്ഷര്‍ട്ടുകളും വിപണിയില്‍ നിന്ന് പിന്‍വലിച്ച് ഹെല്‍ത്ത് കാനഡ. ചരടോടു കൂടിയ ഹൂഡീസും സ്വെറ്റ്ഷര്‍ട്ടുകളുമാണ് ഹെല്‍ത്ത് കാനഡ പിന്‍വലിക്കുന്നതായി അറിയിച്ചത്. കഴുത്തില്‍ കുരുങ്ങുകയും ശ്വാസം മുട്ടലുണ്ടായി അപകടം സംഭവിക്കാനും സാധ്യതയുള്ളതിനാലാണ് ഇത്തരം വസ്ത്രങ്ങള്‍ പിന്‍വലിക്കാന്‍ കാരണം. ഈ ചരടുകള്‍ കളിസ്ഥലത്തെ വിവിധ ഉപകരങ്ങള്‍, വേലി, മറ്റുവസ്തുക്കള്‍ എന്നിവയില്‍ കുരുങ്ങാന്‍ സാധ്യതയുണ്ടെന്നും ഇത് കുട്ടികളുടെ കഴുത്തില്‍ മുറുകി അവര്‍ക്ക് അപകടം സംഭവിക്കാന്‍ ഇടയുണ്ടെന്നുമാണ് വിലയിരുത്തല്‍. വാഹനങ്ങളിലും മറ്റും ഇത് കുരുങ്ങി അപകടമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.


യൂത്ത് സ്‌മോള്‍ സൈസിലുള്ള ഇത്തരം ടീ ഷേട്ടുകളാണ് തിരിച്ചു വിളിച്ചത്. ഇതുപ്രകാരം വിപണിയിലെ 2000 പീ്‌സ് വസ്ത്രങ്ങള്‍ തിരിച്ചുവിളിക്കേണ്ടതായി വരും. 2015 നവംബറിനും 2019 ഓഗസ്റ്റിനുമിടയില്‍ വിറ്റ ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്ക് ബാധകമെന്ന് ഹെല്‍ത്ത് കാനഡ വ്യക്തമാക്കി. ഡിസംബര്‍ 20 വരെ ഇത്തരത്തില്‍ അപകടം സംഭവിച്ചതായുള്ള ഒരു റിപ്പോര്‍ട്ടും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഈ വസ്ത്രത്തിന്റെ നിര്‍മാതാക്കളായ ഗോംഗ്‌ഷോ ഗിയര്‍ ഐഎന്‍സി പറഞ്ഞു. ചൈന, പെറു എന്നിവിടങ്ങളിലാണ് ഈ ഉല്‍പ്പന്നങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിര്‍മിക്കുന്നത്. ഇത്തരം സ്വെറ്റ്ഷര്‍ട്ടുകളിലും ഹൂഡികളിലുമുള്ള ഡ്രോസ്ട്രിംഗ് എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്ന് ഹെല്‍ത്ത് കാനഡ അറിയിച്ചു.

Other News in this category



4malayalees Recommends