യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറി വര്‍ഗീസ് ഡാനിയേലിന്റെ പിതാവ് വി എ ഡാനിയേല്‍ നിര്യാതനായി...

യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറി വര്‍ഗീസ് ഡാനിയേലിന്റെ പിതാവ് വി എ ഡാനിയേല്‍ നിര്യാതനായി...
യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറി വര്‍ഗീസ് ഡാനിയേലിന്റെ പിതാവ് വി എ ഡാനിയേലിന്റെ സംസ്‌കാരം ഇന്ന്...

കഴിഞ്ഞ ദിവസം നിര്യാതനായ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറി വര്‍ഗീസ് ഡാനിയേലിന്റെ പിതാവ് റിട്ടയേര്‍ഡ് സൈനിക ഉദ്യോഗസ്ഥന്‍ മല്ലശ്ശേരി വള്ളിക്കാലായില്‍ വി എ ഡാനിയേലിന്റെ (83)

മൃതസംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ഞായറാഴ്ച ഒരുമണിക്ക് ഭവനത്തില്‍ നിന്നും ആരംഭിച്ച ശേഷം 2 മണിക്ക് മല്ലശ്ശേരി പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ നടത്തുന്നതാണ്.

ഭാര്യ മറിയക്കുട്ടി ഡാനിയേല്‍, മക്കള്‍ ദീനാമ്മ റോയ്, എലിസബത്ത് ഫിലിപ്പ്, അന്നമ്മ ഡാനിയേല്‍, വര്‍ഗീസ് ഡാനിയേല്‍. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു രാവിലെ എട്ടുമണിക്ക് ഭവനത്തില്‍ എത്തിക്കുന്നതാണ്. ഉച്ചയ്ക്ക് ഒരുമണിക്ക് ഭവനത്തില്‍ നിന്നും ശുശ്രൂഷകള്‍ ആരംഭിച്ച ശേഷം രണ്ടുമണിക്ക് പള്ളി സെമിത്തേരിയിലെ കുടുംബക്ക ല്ലറയില്‍ അടക്കം ചെയ്യുന്നതാണ്.

വര്‍ഗീസ് ഡാനിയേലിന്റെ പിതാവിന്റെ നിര്യാണത്തില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍, യുക്മ യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ പ്രസിഡന്റ് അശ്വിന്‍ മാണി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു.


Other News in this category4malayalees Recommends