ഗര്‍ഭിണികളായ സ്ത്രീകള്‍ കാനഡയിലെത്തി പ്രസവിക്കുകയും കുട്ടിക്ക് അതുവഴി കനേഡിയന്‍ പൗരത്വം ലഭിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നു; ബെര്‍ത്ത് ടൂറിസത്തിന് അന്ത്യം കുറിക്കാന്‍ കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം വ്യാപകം

ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഒട്ടാവയോട് ആവശ്യപ്പെട്ട് റിച്ച്‌മോണ്ട് മേയര്‍. ഗര്‍ഭിണികളായ സ്ത്രീകള്‍ കാനഡയിലെത്തുകയും കാനഡയില്‍ വച്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും അതുവഴി കുട്ടികള്‍ക്ക് കനേഡിയന്‍ പൗരത്വം ലഭിക്കുകയും ചെയ്യുന്ന രീതിക്ക് അന്ത്യം കുറിക്കാനാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. കാനഡയില്‍ ജനിക്കുന്ന ആര്‍ക്കും കനേഡിയന്‍ പൗരത്വം ലഭിക്കുമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019-18 കാലയളവില്‍ 5000 കുട്ടികളാണ് ഇത്തരത്തില്‍ ജനിച്ച് കനേഡിയന്‍ പൗരത്വം നേടിയത്.

ബെര്‍ത്ത് ടൂറിസം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍ കാനഡയിലെ ആശുപത്രികളില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ ഈ നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ആരോപണം. അതുകൊണ്ടുതന്നെ നിയമത്തില്‍ മാറ്റം വരുത്തണമെന്നാണ് ഉയര്‍ന്നു വരുന്ന ആവശ്യം.

Other News in this category

4malayalees Recommends