ഹാരിയുടെയും മേഗന്റെയും സുരക്ഷാ ചെലവുകള്‍ വഹിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; രാജദമ്പതികളെ സംരക്ഷിക്കാന്‍ കാനഡ പ്രതിവര്‍ഷം 1.3 ദശലക്ഷം ഡോളര്‍ ചെലവാക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

ഹാരിയുടെയും മേഗന്റെയും സുരക്ഷാ ചെലവുകള്‍ വഹിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; രാജദമ്പതികളെ സംരക്ഷിക്കാന്‍ കാനഡ പ്രതിവര്‍ഷം 1.3 ദശലക്ഷം ഡോളര്‍ ചെലവാക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

രാജകീയമായ പദവികള്‍ ഉപേക്ഷിച്ച് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്‍ മാര്‍ക്കിളിന്റെയും തീരുമാനമാണ് ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ചാ വിഷയം. കാനഡയിലെ വാന്‍കൂവറിലാകും ഹാരിയും മേഗനും താമസമുറപ്പിക്കുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. 2019 അവസാനം ഹാരിയും മേഗനും മകനൊപ്പം വാന്‍കൂവറില്‍ അവധിക്കാലം ചെലവഴിച്ചതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിനു പിന്നാലെ ഹാരിയുടെയും മേഗന്റെയും സുരക്ഷാ ചെലവുകള്‍ കാനഡ വഹിക്കുമെന്ന് ജസ്റ്റിന്‍ ട്രൂഡോ എലിസബത്ത് രാജ്ഞിക്ക് ഉറപ്പു നല്‍കിയതായി ബ്രിട്ടീഷ് മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു വരികയാണെന്നാണ് ട്രൂഡോ ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.


ഹാരിയും മേഗനും കാനഡയില്‍ താമസിക്കുന്നതിനെ കനേഡിയന്‍ പൗരന്മാര്‍ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ ഇതുമായി ബന്ധപ്പെട്ട ധാരാളം ചര്‍ച്ചകള്‍ ഉണ്ട്. ഇതിനെക്കുറിച്ചു ചിന്തിക്കാന്‍ ഞങ്ങള്‍ സമയം ചെലവഴിച്ചിട്ടില്ല. കോമണ്‍വെല്‍ത്ത് അംഗമെന്ന നിലയില്‍ ഞങ്ങള്‍ ഒരു പങ്ക് വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നു കനേഡിയന്‍ ധനമന്ത്രി ബില്‍ മോര്‍നിയോ പറഞ്ഞു. രാജദമ്പതികളുടെ സംരക്ഷണത്തിനായി

കാനഡ പ്രതിവര്‍ഷം 650,000 യുഎസ് ഡോളര്‍ (500,000 പൗണ്ട്) സംഭാവന ചെയ്യുമെന്ന് ബ്രിട്ടിഷ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദമ്പതികളെയും മകന്‍ ആര്‍ച്ചിയെയും സംരക്ഷിക്കുന്നതിന് പ്രതിവര്‍ഷം 1.3 ദശലക്ഷം യുഎസ് ഡോളര്‍ ചെലവാകുമെന്നാണ് കനേഡിയന്‍ മാധ്യമങ്ങള്‍ പുറത്തു വിടുന്ന കണക്ക്.

Other News in this category



4malayalees Recommends