കാട്ടുതീ സൃഷ്ടിച്ച വിഷപ്പുക വരുന്ന പതിറ്റാണ്ടില്‍ ശ്വാസകോശ കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകാമെന്ന് ഡോക്ടര്‍മാര്‍; വൃക്കരോഗം ഹൃദ്‌രോഗം എന്നിവയ്ക്കും കാരണമാകാന്‍ സാധ്യത; മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം

കാട്ടുതീ സൃഷ്ടിച്ച വിഷപ്പുക വരുന്ന പതിറ്റാണ്ടില്‍ ശ്വാസകോശ കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകാമെന്ന് ഡോക്ടര്‍മാര്‍; വൃക്കരോഗം ഹൃദ്‌രോഗം എന്നിവയ്ക്കും കാരണമാകാന്‍ സാധ്യത; മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം

ഓസ്‌ട്രേലിയയിലെ രൂക്ഷമായ വായു മലിനീകരണം വരുന്ന പതിറ്റാണ്ടില്‍ ശ്വാസകോശ കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകാമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. മലിനമായ പുക ശ്വസിക്കുന്നതിന്റെ ദീര്‍ഘകാല പ്രത്യാഘാതമായി ഈ അസുഖങ്ങള്‍ ഉണ്ടായേക്കാമെന്നാണ് മാക്വറീസ് സര്‍വകലാശാലയിലെ ജോ ആല്‍വിന്‍ ഇന്‍ങ്ക് പറയുന്നത്. കാട്ടുതീയില്‍ നിന്നുയരുന്ന പുക രാജ്യത്തെ വിവിധ നഗരങ്ങളേയും ചെറുപട്ടണങ്ങളെയും ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്നതേയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


നിലവില്‍ പ്രത്യക്ഷമായി ഒന്നും കാണാന്‍ സാധിക്കില്ല. എന്നാല്‍ ഇത് ദീര്‍ഘകാലത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രതിസന്ധികള്‍ എന്നെ അലട്ടുന്നുണ്ട്. ഡോക്ടര്‍ പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കൊപ്പം ഹൃദയാരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കും വൃക്കസംബന്ധമായ രോഗങ്ങള്‍ക്കും ഇത് കാരണമായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

മെല്‍ബണില്‍ ഉള്‍പ്പടെ വായുമലിനീകരണം അപകടകരമായ തോതിലാണെന്ന്ന്ന് എയര്‍ വാച്ച് മെല്‍ബന്റെ മുന്നറിയിപ്പുണ്ടായിരുന്നു. വിവിധ സബര്‍ബുകളില്‍ വായുവിന്റെ നിലവാരം വളരെ ശോചനീയമാണെന്നാണ് സൂചന. മെല്‍ബണ്‍ സബര്‍ബുകളായ ഡാന്‍ഡനോംഗ്, മെല്‍ടണ്‍, മക്ലോയ്ഡ് , മൂറൂല്‍ബാര്‍ക്ക്, അല്‍ഫിങ്ടണ്‍, ബോക്സ്ഹില്‍, ബ്രൈറ്റന്‍, ബ്രൂക്ലിന്‍, ഫുട്സ്‌ക്രെ, കൂളാരൂ, ഓമിയോ, ഓര്‍ബോസ്റ്റ് എന്നിവിടങ്ങളിലാണ് വായു മലിനീകരണത്തിന്റെ അളവ് ഏറ്റവും കൂടുതലായുള്ളത്.അന്തരീക്ഷത്തിലെ വായുമലിനീകരണത്തിന്റെ തോത് കണ്ടെത്തി മുന്നറിയിപ്പ് റേറ്റിങ് നല്‍കുന്ന എയര്‍വാച്ചിന്റെ കണക്കുകള്‍ ഈ സബര്‍ബുകളില്‍ അന്തരീക്ഷമലിനീകരണം അപകടകരമാണെന്ന് സൂചിപ്പിക്കുന്നു. ഇതേതുടര്‍ന്ന വിക്ടോറിയന്‍ ആരോഗ്യ വകുപ്പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ലോകത്തെ ഏറ്റവും വായു മലിനീകരണം കൂടുതലുള്ള നഗരങ്ങളില്‍ ഒന്നായിരുന്നു മെല്‍ബണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.പുക കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ആളുകള്‍ പരമാവധി പുറത്തു ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Other News in this category4malayalees Recommends