നഴ്സിംഗ് രജിസ്ട്രേഷനു വേണ്ടിയുള്ള ബ്രിഡ്ജിംഗ് കോഴ്സുകള്‍ക്ക് പകരം ഇനി വരാന്‍ പോകുന്നത് ഔട്ട്കംസ്-ബേസ്ഡ് അസസ്മെന്റ് എന്ന പുതിയ സംവിധാനം; ഓസ്ട്രേലിയയില്‍ നഴ്സ് ആകാന്‍ ആഗ്രഹിക്കുന്നവര്‍ ഒബിഎ എന്താണെന്ന് മനസിലാക്കൂ

നഴ്സിംഗ് രജിസ്ട്രേഷനു വേണ്ടിയുള്ള ബ്രിഡ്ജിംഗ് കോഴ്സുകള്‍ക്ക് പകരം ഇനി വരാന്‍ പോകുന്നത് ഔട്ട്കംസ്-ബേസ്ഡ് അസസ്മെന്റ് എന്ന പുതിയ സംവിധാനം; ഓസ്ട്രേലിയയില്‍ നഴ്സ് ആകാന്‍ ആഗ്രഹിക്കുന്നവര്‍ ഒബിഎ എന്താണെന്ന് മനസിലാക്കൂ

ചൈന സന്ദര്‍ശിച്ച ശേഷം ഓസ്‌ട്രേലിയയില്‍ എത്തിയ ബ്രിസ്‌ബെയ്‌നിലുള്ള വ്യക്തിക്ക് കൊറോണ രോഗ ബാധയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് രോഗലക്ഷണങ്ങളില്ലെന്ന് ക്വീന്‍സ്ലാന്റ് ആരോഗ്യ വകുപ്പ് അറിയിച്ചു. കൊറോണവൈറസിന്റെ ലക്ഷണങ്ങള്‍ കാണിച്ച ഇയാളെ ചൊവ്വാഴ്ച പരിശോധനകള്‍ക്ക് വിധേയനാക്കുകയും മാറ്റിപ്പാര്‍പ്പിക്കുയും ചെയ്തിരുന്നു. അതിനാല്‍ ഇയാള്‍ പൊതുസമൂഹത്തിന് ആശങ്കയ്ക്ക് വക നല്‍കുന്നില്ലെന്നും ഇയാളെ വിട്ടയച്ചതായും ക്വീന്‍സ്ലാന്റ് ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. ഇയാളുടെ പരിശോധനകളുടെ ഫലം വരും ദിവസങ്ങളില്‍ അറിയുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.


അതേസമയം അജ്ഞാത വൈറസ്ബാധ കണക്കിലെടുത്ത് ചൈന സന്ദര്‍ശിക്കുമ്പോള്‍ അവശ്യമായ മുന്‍കരുതലെടുക്കാന്‍ ഓസ്ട്രേലിയ പൗരന്മാര്‍ക്ക് മുന്നറിയിപ്പുനല്‍കി. ചൈനയിലെ വുഹാന്‍ മേഖല സന്ദര്‍ശിക്കുന്നവര്‍ കര്‍ശനമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സ്‌കോട്ട് മോറിസണ്‍ അറിയിച്ചു.

രോഗവുമായി ബന്ധപ്പെട്ട വെല്ലുവിളി കുറവാണെങ്കിലും ഓസ്ട്രേലിയക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട് ജാഗ്രത ശക്തമാക്കണമെന്ന മുന്നറിയിപ്പുമായി അദ്ദേഹം തന്നെ രംഗത്തെത്തി. കൃത്യമായ അപ്ഡേറ്റുകള്‍ക്കായി ഡിഎഫ്എടി സ്മാര്‍ട്ട്ട്രാവലര്‍ വെബ്സൈറ്റ് സന്ദര്‍ശിക്കാനും ചൈന സന്ദര്‍ശിക്കുന്ന ഓസ്ട്രേലിയക്കാരോട് അദ്ദേഹം ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends