ഇമിഗ്രേഷന്‍ കാന്‍ഡിഡേറ്റ്സിന് ഇന്‍വിറ്റേഷനുകള്‍ പുറപ്പെടുവിച്ച് കാനഡയിലെ ആല്‍ബര്‍ട്ട പ്രൊവിന്‍സ്; 2020ലെ ആദ്യത്തെ ഡ്രോയില്‍ പുറപ്പെടുവിച്ചത് 150 കാന്‍ഡിഡേറ്റുകള്‍ക്കുള്ള ഇന്‍വിറ്റിഷന്‍; യോഗ്യരായത് സിആര്‍എസ് സ്‌കോര്‍ 350ല്‍ കുറയാതെയുള്ളവര്‍

ഇമിഗ്രേഷന്‍ കാന്‍ഡിഡേറ്റ്സിന് ഇന്‍വിറ്റേഷനുകള്‍ പുറപ്പെടുവിച്ച് കാനഡയിലെ ആല്‍ബര്‍ട്ട പ്രൊവിന്‍സ്; 2020ലെ ആദ്യത്തെ ഡ്രോയില്‍ പുറപ്പെടുവിച്ചത് 150 കാന്‍ഡിഡേറ്റുകള്‍ക്കുള്ള ഇന്‍വിറ്റിഷന്‍; യോഗ്യരായത് സിആര്‍എസ് സ്‌കോര്‍ 350ല്‍ കുറയാതെയുള്ളവര്‍

ഏറ്റവും പുതിയ ഡ്രോയില്‍ ഇമിഗ്രേഷന്‍ കാന്‍ഡിഡേറ്റ്സിന് ഇന്‍വിറ്റേഷനുകള്‍ പുറപ്പെടുവിച്ച് കാനഡയിലെ ആല്‍ബര്‍ട്ട പ്രൊവിന്‍സ്. ജനുവരി 9നാണ് ഇന്‍വിറ്റിഷനുകള്‍ പുറപ്പെടുവിച്ചത്. ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി പൂളിലുള്ള 150 കാന്‍ഡിഡേറ്റുകള്‍ക്കാണ് നോട്ടിഫിക്കേഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (എന്‍ഒഐ) അഥവാ ഇന്‍വിറ്റേഷനുകള്‍ അയച്ചത്. കോംപര്‍ഹെന്‍സീവ് സിസ്റ്റം റാങ്കിംഗ് സ്‌കോര്‍ (സിആര്‍എസ്) 350ല്‍ കുറയാതെയുള്ള കാന്‍ഡിഡേറ്റുകള്‍ക്കാണ് ഇന്‍വിറ്റേഷന്‍ അയച്ചിട്ടുള്ളത്. ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തില്‍ പ്രൊഫൈലുള്ള യോഗ്യരായ കാന്‍ഡിഡേറ്റുകളെ തെരഞ്ഞെടുക്കാന്‍ ആല്‍ബര്‍ട്ട ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിനെ (എഐഎന്‍പി) ആല്‍ബര്‍ട്ട എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം സഹായിക്കുന്നു.


കാനഡയുടെ പ്രധാന ഇക്കണോമിക് ഇമിഗ്രേഷന്‍ വിഭാഗങ്ങളായ ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്സ് ക്ലാസ്, കനേഡിയന്‍ എക്സ്പീരിയന്‍സ് ക്ലാസ് എന്നിവയ്ക്കക്കുള്ള കാന്‍ഡിഡേറ്റുകളെ മാനേജ് ചെയ്യുന്നത് ഫെഡറല്‍ എക്സ്പ്രസ് എന്‍ട്രി സിസ്റ്റം വഴിയാണ്. പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്ന എക്സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകള്‍ക്ക് ഫെഡറല്‍ റാങ്കിംഗ് സ്‌കോറില്‍ അധികമായി 600 പോയ്ന്റ് കൂടി ലഭിക്കും. ഗവണ്‍മെന്റ് ഓഫ് കാനഡയില്‍ നിന്ന് കനേഡിയന്‍ പെര്‍മെനന്റ് റസിഡന്‍സിന് അപേക്ഷിക്കാനുള്ള ഇന്‍വിറ്റിഷന്‍ ഈ പോയ്ന്റ് വഴി ഉറപ്പാകുന്നു. നോമിനേഷന് പരിഗണിക്കുന്നതിനായി എക്സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകള്‍ ഒരു എക്സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (ഇഒഐ) പ്രിന്‍സ് എഡ്വാഡ് ഐലന്‍ഡ് പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമിനു മുന്‍പാകെ സമര്‍പ്പിക്കേണ്ടതുണ്ട്.

Other News in this category



4malayalees Recommends