കഴിഞ്ഞ ഒരു മാസക്കാലമായി മഞ്ഞുമൂടിക്കിടക്കുന്ന കനേഡിയന്‍ നഗരമായ ന്യൂഫൗണ്ട് ലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ക്രിസ്തുമസ് രാവില്‍ ആരംഭിച്ച മഞ്ഞുവീഴ്ചയ്ക്ക് നാളിതുവരെയായിട്ടും ശമനമില്ല

കഴിഞ്ഞ ഒരു മാസക്കാലമായി മഞ്ഞുമൂടിക്കിടക്കുന്ന കനേഡിയന്‍ നഗരമായ ന്യൂഫൗണ്ട് ലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ക്രിസ്തുമസ് രാവില്‍ ആരംഭിച്ച മഞ്ഞുവീഴ്ചയ്ക്ക് നാളിതുവരെയായിട്ടും ശമനമില്ല

കഴിഞ്ഞ ഒരു മാസക്കാലമായി കാനഡയിലെ ന്യൂഫൗണ്ട് ലാന്‍ഡ് എന്ന നഗരം മഞ്ഞുമൂടിക്കിടക്കുകയാണ്. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. ക്രിസ്തുമസ് ദിനത്തിലാണ് ഇവിടെ മഞ്ഞു പെയ്യാന്‍ ആരംഭിച്ചത്. തലസ്ഥാനമായ സെന്റ് ജോണ്‍സിലാണ് മഞ്ഞുവീഴ്ച ആദ്യമുണ്ടായത്. ഇതുവരെക്കും മഞ്ഞിന് ശമനമുണ്ടായിട്ടില്ല. മഞ്ഞു നീക്കം ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണിവിടെ രക്ഷാ പ്രവര്‍ത്തകര്‍. അടിയന്തരാവസ്ഥ പിന്‍വലിക്കാന്മാത്രം തെരുവുകള്‍ സുരക്ഷിതമാണെന്ന് തങ്ങള്‍ കരുതുന്നില്ലെന്നാന്ന് സെന്റ് ജോണ്‍സ് മേയര്‍ ഡാനി ബീന്‍ പറഞ്ഞു.


മഞ്ഞുവീഴ്ച ശമിക്കാത്തതിനാല്‍ ഇവിടുത്തെ ജനജീവിതം ഇതുവരെ സാധാരണ ഗതിയില്‍ ആയിട്ടില്ല. ശക്തമായ മഞ്ഞുവീഴ്ച തുടരുന്നതിനാല്‍ മഞ്ഞ് നീക്കം ചെയ്യല്‍ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ശക്തമായ മഞ്ഞു വീഴ്ചയെത്തുടര്‍ന്നുള്ള 35 വര്‍ഷം മുമ്പാണ് ന്യൂഫൗണ്ട് ലാന്റില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാപാരത്തെയും ജനജീവിതത്തെയും മഞ്ഞുവീഴ്ച ശക്തമായി ബാധിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ യാത്രചെയ്യുന്നതിനും വ്യാപാരം അടക്കമുള്ള കാര്യങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ടെന്ന് മേയര്‍ ഡാനി ബീന്‍ പറഞ്ഞു. മെഡിക്കല്‍, ഡെന്റല്‍ ഡോക്ടര്‍മാര്‍, മൃഗവൈദ്യന്മാര്‍ എന്നിവര്‍ക്ക് നാളെ രാവിലെ എട്ട് വരെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. സെന്റ് ജോണ്‍സില്‍ താമസിച്ച് മറ്റ് മുനിസിപ്പാലിറ്റികലില്‍ ജോലിചെയ്യുന്നവര്‍ക്കും ജോലി ചെയ്യാന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും ഡാനി ബീന്‍ പറഞ്ഞു. കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും സെന്റ് ജോണ്‍സ് മേയര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends