2019ല്‍ കാനഡയിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറിയത് ഇന്ത്യയില്‍ നിന്ന്; 85,585 ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം കാനഡയിലേക്കെത്തി; കുടിയേറ്റത്തിന്റെ കാര്യത്തില്‍ ചൈനയ്ക്ക് രണ്ടാം സ്ഥാനം; കാനഡ കഴിഞ്ഞ വര്‍ഷം സ്വാഗതം ചെയ്തത് ആകെ 341,000 കുടിയേറ്റക്കാരെ

2019ല്‍ കാനഡയിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറിയത് ഇന്ത്യയില്‍ നിന്ന്; 85,585 ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം കാനഡയിലേക്കെത്തി; കുടിയേറ്റത്തിന്റെ കാര്യത്തില്‍ ചൈനയ്ക്ക് രണ്ടാം സ്ഥാനം; കാനഡ കഴിഞ്ഞ വര്‍ഷം സ്വാഗതം ചെയ്തത് ആകെ 341,000 കുടിയേറ്റക്കാരെ

2019ല്‍ കാനഡയുടെ പ്രധാന ഇമിഗ്രേഷന്‍ സ്രോതസായിരുന്നു ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. കാനഡയിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറിയത് ഇന്ത്യയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. 2019ല്‍ 85,585 ഇന്ത്യക്കാരാണ് കാനഡയിലേക്ക് കുടിയേറിയത്. ചൈനയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. ഫിലിപ്പീന്‍സ്, നൈജീരിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, പാക്കിസ്ഥാന്‍, സിറിയ, എറിട്രിയ, സൗത്ത് കൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്നത്.


ആകെ 341,000 കുടിയേറ്റക്കാരെയാണ് കഴിഞ്ഞ വര്‍ഷം കാനഡ സ്വന്തം രാജ്യത്തേക്ക് സ്വാഗതം ചെയ്തത്. ഇതില്‍ 25 ശതമാനവും ഇന്ത്യക്കാരാണ്. അടുത്തിടെയാണ് കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തില്‍ വര്‍ധന ഉണ്ടായിത്തുടങ്ങിയത്. 2015ല്‍ 14 ശതമാനം ആയിരുന്നു കാനഡയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ തോത്. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തില്‍ തന്നെ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. അതുകൊണ്ടുതന്നെ ധാരാളം ആളുകളെ മറ്റു രാജ്യങ്ങളിലേക്ക് അയക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളും ഇംഗ്ലീഷ് ഭാഷയില്‍ മികച്ച പ്രാവീണ്യവുമുള്ള ശക്തമായ മിഡില്‍ ക്ലാസ് പോപ്പുലേഷന്‍ ഇന്ത്യയിലുണ്ട്. ഇത്തരത്തിലുള്ളവര്‍ക്ക് എളുപ്പത്തില്‍ കാനഡയിലെ ഇമിഗ്രേഷന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മേല്‍ക്കൈ നേടാനാകും. ഇതും കുടിയേറ്റ നിരക്ക് വര്‍ധിച്ചതിനുള്ള കാരണമാണ്.

അമേരിക്കന്‍ ഗവണ്‍മെന്റ് കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കിയതും ഇന്ത്യക്കാര്‍ കാനഡ തെരഞ്ഞെടുക്കാന്‍ കാരണമായി. അമേരിക്കയില്‍ ജോലി ചെയ്യാനും കുടിയേറാനും ഏറെ ബുദ്ധിമുട്ടേറിയ ഈ സമയത്ത് പഠിക്കാനും കുടിയേറാനുമായി കാനഡ തെരഞ്ഞെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചത് യാഥര്‍ശ്ചികമല്ല.

Other News in this category



4malayalees Recommends