കൊറോണ വൈറസുമായി ബന്ധപ്പെട്ട യാത്രാ വിലക്ക്; ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള ബന്ധം വഷളാകുന്നു; യാത്രാ വിലക്ക് നീട്ടാനുള്ള തീരുമാനത്തെ കടുത്ത ഭാഷയില്‍ ചൈന വിമര്‍ശിച്ചു; ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ മാനിക്കണമെന്ന് ആവശ്യം

കൊറോണ വൈറസുമായി ബന്ധപ്പെട്ട യാത്രാ വിലക്ക്; ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള ബന്ധം വഷളാകുന്നു; യാത്രാ വിലക്ക് നീട്ടാനുള്ള തീരുമാനത്തെ കടുത്ത ഭാഷയില്‍ ചൈന വിമര്‍ശിച്ചു; ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ മാനിക്കണമെന്ന് ആവശ്യം

കൊറോണ വൈറസുമായി ബന്ധപ്പെട്ട യാത്രാ വിലക്കിനെ ചൊല്ലി ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള ബന്ധം വഷളാകുന്നു. ചൈനയില്‍ നിന്നു വരുന്ന ഓസ്‌ട്രേലിയക്കാരല്ലാത്തവര്‍ക്കുള്ള യാത്രാ വിലക്ക് നീട്ടാനുള്ള തീരുമാനത്തെ കടുത്ത ഭാഷയില്‍ ചൈന വിമര്‍ശിച്ചു. ഓസ്‌ട്രേലിയ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ മാനിക്കണമെന്നാണ് ചൈനയുടെ ആവശ്യം. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ കാന്‍ബറയിലെ ചൈനീസ് എംബസി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. യാത്രാ നിരോധനം ഒരാഴ്ച കൂടി നീട്ടാനുള്ള തീരുമാനം അതിരു കവിഞ്ഞ പ്രതികരണമാണെന്ന് വിലയിരുത്തി.


ചൈനയില്‍ നിന്ന് യാത്രാ - വ്യാപാര നിരോധനം ഏര്‍പ്പെടുത്താന്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നില്ലെന്നിരിക്കെയാണ് ഓസ്‌ട്രേലിയയുടെ നടപടി. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന യാത്രാ നിയന്ത്രണം ഒരാഴ്ച കൂടി തുടരാനാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും ബിസിനസുകാരെയും മറ്റും യാത്രാ വിലക്ക് വലിയ തോതില്‍ ബാധിക്കുമെന്നാണ് നിഗമനം. ചൈനീസ് പൗരന്‍മാരെ ഓസ്‌ട്രേലിയന്‍ അതിര്‍ത്തിയില്‍ തടയുന്നുണ്ട്.

ഫെബ്രുവരി അവസാനത്തോടെയാണ് ഓസ്‌ട്രേലിയയിലെ മിക്ക സര്‍വകലാശാലകളിലും പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. ചാന്ദ്ര പുതുവര്‍ഷ ആഘോഷത്തിനായി ഭൂരിഭാഗം ചൈനീസ് വിദ്യാര്‍ഥികളും വീടുകളിലേക്ക് പോയിട്ടുണ്ട്. ഇവര്‍ എങ്ങനെ തിരിച്ചു വരുമെന്ന ആശങ്കയില്‍ ആണ്. രണ്ട് ലക്ഷത്തിലധികം ചൈനീസ് വിദ്യാര്‍ഥികളാണ് ഓസ്‌ട്രേലിയയില്‍ പഠിക്കുന്നത്. ഇതില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ ഇപ്പോള്‍ നാട്ടിലാണെന്ന് ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ അസോസിയേഷന്‍ ഓഫ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ഫില്‍ ഹണീവുഡ് പറഞ്ഞു.

Other News in this category



4malayalees Recommends