2019ല്‍ കാനഡ അനുവദിച്ചത് പുതിയ 404,000 സ്റ്റഡി പെര്‍മിറ്റുകള്‍; കാനഡയിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കാനായി എത്തുന്നത് ഇന്ത്യയില്‍ നിന്ന്; 2019ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചത് 140,000 സ്റ്റഡി പെര്‍മിറ്റുകള്‍

2019ല്‍ കാനഡ അനുവദിച്ചത് പുതിയ 404,000 സ്റ്റഡി പെര്‍മിറ്റുകള്‍; കാനഡയിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കാനായി എത്തുന്നത് ഇന്ത്യയില്‍ നിന്ന്; 2019ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചത് 140,000 സ്റ്റഡി പെര്‍മിറ്റുകള്‍

2019ല്‍ കാനഡ അനുവദിച്ചത് പുതിയ 404,000 സ്റ്റഡി പെര്‍മിറ്റുകള്‍. കാനഡയിലെ പ്രമുഖങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ വിദേശ പൗരന്‍മാരെ അനുവദിക്കുന്ന സ്റ്റഡ് പെര്‍മിറ്റ് അനുവദിച്ചു നല്‍കുന്നത് ഇമിഗ്രേഷന്‍, റെഫ്യൂദി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ആണ്. 2019ല്‍ കാനഡയിലുള്ള ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണവും ഇതുമായി ബന്ധപ്പെട്ട കണക്കുകളും ഐആര്‍സിസി ഇനിയും പുറത്ത് വിട്ടിട്ടില്ല. എന്നിരുന്നാലും രാജ്യത്തുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 600,000 കവിഞ്ഞെന്ന് ഏറ്റവും പുതിയതായി പുറത്തു വന്ന സ്റ്റഡി പെര്‍മിറ്റ് അപ്രൂവല്‍ ഡാറ്റ വ്യക്തമാക്കുന്നു. 2009ല്‍ ഇത് 200,000 ആയിരുന്നു.


കാനഡയിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കാനായി എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. 2019ല്‍ 140,000 സ്റ്റഡി പെര്‍മിറ്റുകളാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കായി അനുവദിച്ചത്. ആകെ അനുവദിച്ച സ്റ്റഡി പെര്‍മിറ്റിന്റെ 35 ശതമാനമാണിത്. ചൈനീസ് പൗരന്‍മാര്‍ക്ക് 85,000 സ്റ്റഡി പെര്‍മിറ്റുകളാണ് അനുവദിച്ചത്. അതായത് ആകെ അനുവദിച്ചതിന്റെ 21 ശതമാനം. സൗത്ത് കൊറിയയാണ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്. രാജ്യത്തെ 17,000 വിദ്യാര്‍ത്ഥികള്‍ക്കാണ് കാനഡ സ്റ്റഡി പെര്‍മിറ്റ് അനുവദിച്ചത്. അതായത് ആകെ അനുവദിച്ചതിന്റെ നാല് ശതമാനം. ഫ്രാന്‍സ്, വിയറ്റ്‌നാം, ബ്രസീല്‍, ഇറാന്‍, നൈജീരിയ, യുഎസ്, ജപ്പാന്‍ എന്നിവയാണ് ആദ്യ പത്തില്‍ വരുന്ന മറ്റ് രാജ്യങ്ങള്‍.

Other News in this category



4malayalees Recommends