ഈ വര്‍ഷം പുറപ്പെടുവിച്ചതില്‍ വെച്ച് ഏറ്റവും വലിയ ഡ്രോ; കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിന് അപേക്ഷിക്കാനുള്ള 4500 ഇന്‍വിറ്റിഷനുകള്‍ പുറപ്പെടുവിച്ച് ഗവണ്‍മെന്റ് ഓഫ് കാനഡ; പുതിയ ഡ്രോയിലെ മിനിമം സിആര്‍എസ് സ്‌കോര്‍ 470

ഈ വര്‍ഷം പുറപ്പെടുവിച്ചതില്‍ വെച്ച് ഏറ്റവും വലിയ ഡ്രോ; കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിന് അപേക്ഷിക്കാനുള്ള 4500 ഇന്‍വിറ്റിഷനുകള്‍ പുറപ്പെടുവിച്ച് ഗവണ്‍മെന്റ് ഓഫ് കാനഡ;  പുതിയ ഡ്രോയിലെ മിനിമം സിആര്‍എസ് സ്‌കോര്‍ 470

കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിന് അപേക്ഷിക്കാനുള്ള 4500 ഇന്‍വിറ്റിഷനുകള്‍ പുറപ്പെടുവിച്ച് ഗവണ്‍മെന്റ് ഓഫ് കാനഡ. ഫെബ്രുവരി 19ന് പുറപ്പെടുവിച്ച ഡ്രോയിലാണ് എക്സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകള്‍ക്കായി ഇത്രയും ഇന്‍വിറ്റിഷനുകള്‍ പുറപ്പെടുവിച്ചത്. 470 ആണ് ഈ ഡ്രോയിലെ കോംപര്‍ഹെന്‍സീവ് റാങ്കിംഗ് സിസ്റ്റത്തിലെ (സിആര്‍എസ്) കട്ടോഫ് സ്‌കോര്‍. ഫെബ്രുവരി 5ലെ ഡ്രോയില്‍ 472 ആയിരുന്നു കട്ടോഫ് സ്‌കോര്‍. ഫെബ്രുവരി അഞ്ചിലെ ഡ്രോയില്‍ 3,500 ഇന്‍വിറ്റിഷനുകള്‍ പുറപ്പെടുവിച്ചതോടെ 2020ല്‍ ആകെ പുറപ്പെടുവിച്ച ഇന്‍വിറ്റിഷനുകളുടെ എണ്ണം 10,300 ആയിരുന്നു. ഇപ്പോള്‍ ഇത് 14800 ആയി.


ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ ട്രേഡ്സ് ക്ലാസ്, കനേഡിയന്‍ എക്സ്പീരിയന്‍സ് ക്ലാസ് തുടങ്ങിയ മൂന്ന് വിഭാഗങ്ങളിലേക്കുള്ള കാന്‍ഡിഡേറ്റുകളെയാണ് എക്പ്രസ് എന്‍ട്രി സിസ്റ്റം വഴി തെരഞ്ഞെടുക്കുന്നത്. മൂന്ന് ഫെഡറല്‍ ഹൈ സ്‌കില്‍ഡ് പ്രോഗ്രാമുകള്‍ വഴിയുള്ള പുതിയ പെര്‍മനന്റ് റെസിഡന്റ് അഡ്മിഷനുകള്‍ ഈ വര്‍ഷം 85,800ത്തിലേക്കും അടുത്ത വര്‍ഷം 88,800ത്തിലേക്കും വര്‍ധിക്കുമെന്നാണ് കരുതുന്നത്. പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകള്‍ക്ക് ഫെഡറല്‍ റാങ്കിംഗ് സ്‌കോറില്‍ അധികമായി 600 പോയ്ന്റ് കൂടി ലഭിക്കും. ഗവണ്‍മെന്റ് ഓഫ് കാനഡയില്‍ നിന്ന് കനേഡിയന്‍ പെര്‍മെനന്റ് റസിഡന്‍സിന് അപേക്ഷിക്കാനുള്ള ഇന്‍വിറ്റിഷന്‍ ഈ പോയ്ന്റ് വഴി ഉറപ്പാകുന്നു.

Other News in this category



4malayalees Recommends