ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്‍മണി) ഫൊക്കാന നാഷണല്‍ കമ്മറ്റിയിലേക്കു മത്സരിക്കുന്നു

ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്‍മണി) ഫൊക്കാന നാഷണല്‍ കമ്മറ്റിയിലേക്കു മത്സരിക്കുന്നു
ചിക്കാഗോ: ഫൊക്കാന നാഷണല്‍ കമ്മറ്റിയിലേക്കു ചിക്കാഗോയില്‍ നിന്നുള്ള ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്‍മണി) ലീലാ മാരേറ്റ് ടീമില്‍ മത്സരിക്കുന്നു. മുമ്പ് ചിക്കാഗോ റീജിയനില്‍ നിന്നും ആര്‍.വി.പിയായി മത്സര രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം താത്വികമായൊരു സൗഹൃദ അവലോകനം തന്റെ സുഹൃത്തുക്കളുമായി സംവദിച്ച് തന്റെ തീരുമാനം നാഷണല്‍ കമ്മറ്റി എന്ന നിലയില്‍ മാറുകയായിരുന്നു.


നീതിബോധവും, മതേതര ചിന്തകളും, ജനാധിപത്യമൂല്യത്തിലും അധിഷ്ഠിതമായ ഫൊക്കാന എന്ന ദേശീയ പ്രവാസി പ്രസ്ഥാനത്തില്‍ തന്റെ ഭാഗത്തുനിന്നും കഴിവതും, വിട്ടുവീഴ്ചയ്ക്കും, സൗഹൃദ സാഹോദര്യ ബന്ധത്തിനും അടിവരയിട്ടുകൊണ്ടുള്ള തന്റെ തീരുമാനത്തിന് എല്ലാ നല്ലവരായ വ്യക്തികളുടേയും വോട്ടും സഹകരണവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


പ്രശ്‌നാധിഷ്ഠിത ആശയ സംവാദങ്ങളും, വ്യക്തിവിമര്‍ശനങ്ങള്‍ക്കും പകരമായി സ്‌നേഹ സംസ്‌കാരത്തിന് താന്‍ വിലമതിക്കുന്നു. പകരംവെയ്ക്കാന്‍ ഇല്ലാത്ത സമര്‍പ്പണത്തിനും, കഠിനാധ്വാനത്തിനും, ഏവരോടും പ്രതിബദ്ധതയോടും നീതിപൂര്‍വ്വകമായും തന്റെ കര്‍മ മണ്ഡലത്തില്‍ കറകളഞ്ഞ വ്യക്തിത്വമായി ചിക്കാഗോയുടെ പ്രദേശങ്ങളില്‍ കഴിഞ്ഞ ഇരുപതില്‍പ്പരം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ സെക്രട്ടറി, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസിന്റെ സെക്രട്ടറി. ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് ഇടവക മിഷന്‍ സെക്രട്ടറി, ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം, ഫൊക്കാനയുടെ അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി, ഫൊക്കാന 2018 നാഷണല്‍ കണ്‍വന്‍ഷന്‍ റിസപ്ഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ മുതലായ സാമൂഹ്യ രംഗത്തും, സാമുദായിക രംഗത്തും ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്മണി) തന്റെ കരുത്താര്‍ന്ന പ്രതിഭ ഇതിനോടകം തെളിയിച്ചിട്ടുണ്ട്.


തന്റെതായ വ്യക്തിത്വം സൂക്ഷിക്കുകയും ഫൊക്കാനയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തികുകയും ഫൊക്കാനയില്‍ ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിക്കുവാനും സമഗ്രമായ ഒരു മാറ്റം വരുത്തുവാനും, നിലവില്‍ ഫൊക്കാനയെ തളര്‍ത്തുന്ന കോക്കസ് സംവിധാനം ഇല്ലായ്മ ചെയ്യുവാനും ഫൊക്കാനയിലെ ഏല്ലാവര്‍ക്കും തുല്യത ഉണ്ടാകുന്നതിന് വേണ്ടിയും , ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്‍മണി) വോട്ടുകള്‍ നല്‍കി വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരേട്ട് (ന്യൂയോര്‍ക്ക്), അലക്‌സ് തോമസ് ന്യൂയോര്‍ക്ക് (സെക്രട്ടറി), സുധാ കര്‍ത്ത (എക്‌സി വൈസ് പ്രസിഡന്‍ഡ് )ഫിലാഡല്‍ഫിയ: .ഡോ. സുജാ ജോസ് ന്യൂജേഴ്‌സി (വൈസ് പ്രസിഡന്റ്), പ്രസാദ് ജോണ്‍ ഫ്‌ളോറിഡ (അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി), ഷീലാ ജോസഫ് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ ഏബ്രഹാം ഈപ്പന്‍ (ഹൂസ്റ്റണ്‍), ബോര്‍ഡ് ഓഫ് ട്രസ്റ്റി സണ്ണി ജോസഫ് (കാനഡ), റീജണല്‍ പ്രസിഡന്റ് റജി കുര്യന്‍ (ഹൂസ്റ്റണ്‍), അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ), ജേക്കബ് കല്ലുപുരയ്ക്കല്‍ (ബോസ്റ്റണ്‍), ഷാജു സാം (ന്യൂയോര്‍ക്ക്), ജോജി കടവില്‍ (ഫിലാഡല്‍ഫിയ), മത്തായി മാത്തുള കാനഡ റീജണല്‍ വൈസ് പ്രസിഡന്‍ഡ് , കമ്മറ്റി മെമ്പര്‍മാരായ അപ്പുക്കുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക്), തിരുവല്ല ബേബി (ന്യൂയോര്‍ക്ക്), അലക്‌സ് എബ്രാഹം (ന്യൂയോര്‍ക്ക്), യൂത്ത് മെമ്പര്‍ ഗണേഷ് ഭട്ട് (വാഷിംഗ്ടണ്‍) സ്‌റ്റെഫിനി ഓലിക്കല്‍ ഫ്രിലാഡല്‍ഫിയ) ആല്‍ബിന്‍ കണ്ണാടന്‍ സച്ചിന്‍ വിജയന്‍ (ഫിലാഡല്‍ഫിയ) എന്നിവര്‍ അഭിപ്രായപ്പെട്ടു.



Other News in this category



4malayalees Recommends