കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിന് ഫെബ്രുവരി 20ന് ആല്‍ബര്‍ട്ട പ്രൊവിന്‍സ് പുറപ്പെടുവിച്ച ഇന്‍വിറ്റേഷന്റെ വിശദവിവരങ്ങള്‍ പുറത്ത്; ആല്‍ബര്‍ട്ടയുടെ നാലാമത്തെ ഡ്രോയ്ക്കുള്ള മിനിമം സിആര്‍എസ് സ്‌കോര്‍ 300

കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിന് ഫെബ്രുവരി 20ന് ആല്‍ബര്‍ട്ട പ്രൊവിന്‍സ് പുറപ്പെടുവിച്ച ഇന്‍വിറ്റേഷന്റെ വിശദവിവരങ്ങള്‍ പുറത്ത്; ആല്‍ബര്‍ട്ടയുടെ  നാലാമത്തെ ഡ്രോയ്ക്കുള്ള മിനിമം സിആര്‍എസ് സ്‌കോര്‍ 300

കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിന് ഫെബ്രുവരി 20ന് ആല്‍ബര്‍ട്ട പ്രൊവിന്‍സ് പുറപ്പെടുവിച്ച ഇന്‍വിറ്റേഷന്റെ വിശദവിവരങ്ങള്‍ പുറത്ത്. 150 ഇന്‍വിറ്റിഷനുകളാണ് എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകള്‍ക്കായി പുറപ്പെടുവിച്ചിരിക്കുന്നത്. ആല്‍ബര്‍ട്ട പ്രൊവിന്‍സിന്റെ നാലാമത്തെ ഡ്രോയാണ് ഇത്. 300 ആണ് ഈ ഡ്രോയുടെ പുതിയ കോംപര്‍ഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം (സിആര്‍എസ്) സ്‌കോര്‍. തെരഞ്ഞെടുക്കപ്പെടുന്നതിനായി ആല്‍ബര്‍ട്ട എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമിന് മുന്‍പാകെ കാന്‍ഡിഡേറ്റുകള്‍ എക്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (ഇഒഐ) സമര്‍പ്പിക്കേണ്ടതുണ്ട്. ഇന്‍വൈറ്റ് ചെയ്യപ്പെടുന്നതിനായി ജോബ് ഓഫര്‍ ഒന്നും തന്നെ ആവശ്യമില്ല.


ആല്‍ബര്‍ട്ട എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമിന്റെ എക്സ്പ്രസ് എന്‍ട്രി കാറ്റഗറി കനേഡിയന്‍ സര്‍ക്കാരിന്റെ എക്സ്പ്രസ് എന്‍ട്രി സിസ്റ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ ട്രേഡ്സ് ക്ലാസ്, കനേഡിയന്‍ എക്സ്പീരിയന്‍സ് ക്ലാസ് തുടങ്ങിയ മൂന്ന് വിഭാഗങ്ങളിലേക്കുള്ള കാന്‍ഡിഡേറ്റുകളെയാണ് കനേഡിയന്‍ സര്‍ക്കാരിന്റെ എക്പ്രസ് എന്‍ട്രി സിസ്റ്റം വഴി തെരഞ്ഞെടുക്കുന്നത്. മൂന്ന് ഫെഡറല്‍ ഹൈ സ്‌കില്‍ഡ് പ്രോഗ്രാമുകള്‍ വഴിയുള്ള പുതിയ പെര്‍മനന്റ് റെസിഡന്റ് അഡ്മിഷനുകള്‍ ഈ വര്‍ഷം 85,800ത്തിലേക്കും അടുത്ത വര്‍ഷം 88,800ത്തിലേക്കും വര്‍ധിക്കുമെന്നാണ് കരുതുന്നത്. പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകള്‍ക്ക് ഫെഡറല്‍ റാങ്കിംഗ് സ്‌കോറില്‍ അധികമായി 600 പോയ്ന്റ് കൂടി ലഭിക്കും. ഗവണ്‍മെന്റ് ഓഫ് കാനഡയില്‍ നിന്ന് കനേഡിയന്‍ പെര്‍മെനന്റ് റസിഡന്‍സിന് അപേക്ഷിക്കാനുള്ള ഇന്‍വിറ്റിഷന്‍ ഈ പോയ്ന്റ് വഴി ഉറപ്പാകുന്നു.

Other News in this category



4malayalees Recommends