കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് മാനിറ്റോബ പ്രൊവിന്‍സിലെ എല്ലാ സ്‌കൂളുകളും അടച്ചു പൂട്ടി; കിന്റര്‍ഗാര്‍ഡന്‍ മുതല്‍ ഗ്രേഡ് 12 വരെയുള്ള ക്ലാസുകളിലെയെല്ലാം അധ്യയനം നിര്‍ത്തിവെക്കും; അടച്ചിടുക മാര്‍ച്ച് 23 മുതല്‍ മൂന്ന് ആഴ്ച കാലത്തേക്ക്

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് മാനിറ്റോബ പ്രൊവിന്‍സിലെ എല്ലാ സ്‌കൂളുകളും അടച്ചു പൂട്ടി; കിന്റര്‍ഗാര്‍ഡന്‍ മുതല്‍ ഗ്രേഡ് 12 വരെയുള്ള ക്ലാസുകളിലെയെല്ലാം അധ്യയനം നിര്‍ത്തിവെക്കും; അടച്ചിടുക മാര്‍ച്ച് 23 മുതല്‍ മൂന്ന് ആഴ്ച കാലത്തേക്ക്

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് മാനിറ്റോബ പ്രൊവിന്‍സിലെ എല്ലാ സ്‌കൂളുകളും അടച്ചു പൂട്ടി. മാനിറ്റോബയുടെ വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കിന്റര്‍ഗാര്‍ഡന്‍ മുതല്‍ ഗ്രേഡ് 12 വരെയുള്ള ക്ലാസുകളിലെയെല്ലാം അധ്യയനം നിര്‍ത്തിവെക്കും. മാര്‍ച്ച് 23 മുതല്‍ മൂന്ന് ആഴ്ച കാലത്തേക്കാണ് ക്ലാസുകള്‍ നിര്‍ത്തലാക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം പ്രവിശ്യയില്‍ വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ക്ലാസുകള്‍ സസ്‌പെന്‍ഡ് ചെയ്തത്.


അതേസമയം, ലണ്ടനില്‍ നിന്ന് ബിസിനസ് ട്രിപ്പ് കഴിഞ്ഞെത്തിയ ടൊറന്റോ മേയര്‍ ജോണ്‍ ടോറിയോട് 14 ദിവസം ഐസൊലേഷനില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടൊറന്റോ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശാനുസരണമാണ് അദ്ദേഹം ഐസൊലേഷനിലേക്ക് പോയത്. ഭാര്യയ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഐസൊലേഷനിലാണ്.

അടുത്തിടെ യുകെയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തതിനു പിന്നാലെയായിരുന്നു സോഫിയ്ക്ക് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇതുവരെ കൊറോണ രോഗലക്ഷണങ്ങളില്ല. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ജസ്റ്റിന്‍ ട്രൂഡോ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം മുന്‍കരുതല്‍ എന്ന നിലയില്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ഓഫീസ് അറിയിച്ചു. അതേസമയം, ഔദ്യോഗിക കാര്യങ്ങള്‍ പ്രധാനമന്ത്രി ശ്രദ്ധിക്കുന്നുണ്ട്.

Other News in this category



4malayalees Recommends