കാനഡക്കാരേ എത്രയും വേഗം വിദേശങ്ങളില്‍ നിന്നും തിരിച്ച് വരൂ...കുറച്ച് കഴിഞ്ഞാല്‍ വിമാനങ്ങള്‍ പോലുമുണ്ടാകില്ല...!! കൊറോണപ്പേടിയില്‍ പൗരന്‍മാര്‍ക്ക് കടുത്ത മുന്നറിയിപ്പേകി കാനഡ; രാജ്യത്ത് 225 പേര്‍ക്ക് കോവിഡ്-19

കാനഡക്കാരേ എത്രയും വേഗം വിദേശങ്ങളില്‍ നിന്നും തിരിച്ച് വരൂ...കുറച്ച് കഴിഞ്ഞാല്‍ വിമാനങ്ങള്‍ പോലുമുണ്ടാകില്ല...!! കൊറോണപ്പേടിയില്‍ പൗരന്‍മാര്‍ക്ക് കടുത്ത മുന്നറിയിപ്പേകി കാനഡ; രാജ്യത്ത് 225 പേര്‍ക്ക് കോവിഡ്-19
ലോകമെമ്പാടുമുളള രാജ്യങ്ങളില്‍ കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ എത്രയും വേഗം മാതൃരാജ്യമായ കാനഡയിലേക്ക് തിരിച്ച് വരാന്‍ കാനഡക്കാരോട് ആവശ്യപ്പെട്ട് ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തി. നിലവില്‍ കാനഡയിലേക്ക് അത്യാവശ്യത്തിന് വിമാനങ്ങളുണ്ടെന്നും രോഗം കൂടുതല്‍ വഷളായാല്‍ അവ പോലും ഇല്ലാതാവുമെന്നും മാതൃരാജ്യത്തേക്ക് മടങ്ങി വരാന്‍ സാധിക്കില്ലെന്നുമാണ് കനേഡിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പേകുന്നത്.

പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ കാനഡക്കാരോടാണ് എത്രയും വേഗം തിരിച്ച് വരാന്‍ ഗ്ലോബല്‍ അഫയേര്‍സ് കാനഡ നിര്‍ദേശിച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വ്യാപനം നാള്‍ക്ക് നാള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ അടക്കുകയും വിമാനസര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഏറ്റവും ആദ്യം കിട്ടുന്ന വിമാനം കയറി കാനഡയിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ പെട്ട് പോയ നിരവധി കാനഡക്കാര്‍ സഹായം അഭ്യര്‍ത്ഥിക്കാനും എത്രയും വേഗം അവിടെ നിന്നും രക്ഷപ്പെടാന്‍ നെട്ടോട്ടമോടാനും തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് കാനഡ ഇക്കാര്യത്തില്‍ ഔദ്യോഗികമായി നിര്‍ദേശം നല്‍കി രംഗത്തെത്തിയിരിക്കുന്നത്. കൊറോണ കാര്യത്തില്‍ കാനഡ പുലര്‍ത്തുന്ന ജാഗ്രത വര്‍ധിച്ചിരിക്കുന്നുവെന്നാണ് പുതിയ നിര്‍ദേശത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. അത്യാവശ്യമല്ലാത്ത വിദേശ യാത്രകളെല്ലാം ഒഴിവാക്കണമെന്ന നിര്‍ദേശമായിരുന്നു കാനഡ നേരത്തെ പൗരന്‍മാര്‍ക്ക് നല്‍കിയിരുന്നത്.കാനഡയില്‍ നിലവില്‍ 225 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 22 പുതിയ കേസകള്‍ റിപ്പോര്‍ട്ട് ചെയ്ത ഒന്റാറിയോ ആണ് രാജ്യത്തെ കൊറോണയുടെ പ്രഭവ കേന്ദ്രം.

Other News in this category



4malayalees Recommends